കോഴിക്കോട് : നൂതന സാങ്കേതിക വിദ്യയോടെ നിർമ്മിച്ച സ്മാർട്ട് ഹോം സൊലൂഷനായ ഓട്ടോമേഷൻ സ്വിച്ച് – അബ്‌സീകോ വിപണിയിലെത്തി. പ്രൊഡക്റ്റ് ലോഞ്ചിംഗ് അപ്പോളോ ഡിമോറോയിൽ നടന്ന ചടങ്ങിൽ ഗ്രാജുവേറ്റ് സിവിൽ എഞ്ചിനീയറിംഗ് അസോസിയേഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ ടി പി എം ആഷിറലി നിർവ്വഹിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ദുബായ് അസി.പ്രൊഫ. ഡോ. അലവി കുഞ്ഞ് പന്തക്കൻ ഉൽപ്പന്നങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹമീദ് എറിയാട്ട്, മുസ്ഥഫ മെനയക്കോട്, കെ പി ഷഹീൻ , എം പി ജയിഫർ, പി ഫറാസ് എന്നീ യുവ സംരംഭകരുടെ സ്റ്റാർട്ട് പദ്ധതിയാണിത്.

പുതിയ കെട്ടിടങ്ങൾക്കായി എ എഫ് ഐ സീരിസും നിലവിലുള്ള കെട്ടിടങ്ങൾക്ക് എ ആർ ടി സീരിസുമായി 50ൽ അധികം പ്രൊഡക്റ്റുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്മാർട്ട് ടച്ച് പാനലുകൾ, റിട്രോഫിറ്റ് മൊഡ്യൾസ് , എൻട്രൻസ് ഓട്ടോമേഷൻ കൺട്രോൾസ്, സെക്യരിറ്റി സിസ്റ്റം എന്നിവയുടെ പുതിയ ഉൽപ്പന്നങ്ങളും വിപണിയിൽ എത്തി.

ചടങ്ങിൽ കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി, എഞ്ചിനയർമാരായ സി പി കല, ഷിജു കൊല്ലമ്പലത്ത് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here