കൊച്ചി: ദേശീയപാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റീജിനല്‍ ഓഫീസര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം. ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം പരിഗണിച്ചാണ് കോടതി ഇടപെടല്‍.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. ഇന്നലെ ബൈക്ക് യാത്രികന്‍ മരിച്ച മാധ്യമവാര്‍ത്ത കോടതിയില്‍ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി അമിക്കസ് ക്യൂറി വഴി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Now we are available on both Android and Ios.