ചാലക്കുടി: ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലുടെ നടന്ന മൂന്നു സ്ത്രീകള്‍ തോട്ടില്‍ വീണു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേവീകൃഷ്ണ (28), ഫൗസിയ (35) എന്നിവരാണ് തോട്ടില്‍ വീണത്. ഒഴുക്കില്‍ പെട്ട ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു.

ദേവീകൃഷ്ണയുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തോട്ടിലെ കുറ്റിയില്‍ ഇടിച്ചതാണ് നില ഗുരുതരമാക്കിയത്. പുറത്തെടുക്കുമ്പോള്‍ ചെളിയില്‍ മുങ്ങിയ നിലയിലായിരുന്നു. ഏറെനേരം തിരച്ചില്‍ നടത്തിയ ശേഷമാണ് ഇവരെ കണ്ടെത്തിയതെന്നും നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പന്‍ അറിയിച്ചു. ചാലക്കുടി റെയില്‍വേ സ്റ്റേഷനു സമീപമുളള പറയന്‍ തോട്ടിലേക്കാണ് യുവതികള്‍ വീണത്.

രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ ജോലിക്ക് പോയ സ്ത്രീകളാണ് അപകടത്തില്‍പെട്ടത്. വി.ആര്‍ പുറത്ത് റോഡില്‍ വെള്ളമായതിനാലാണ് സ്ത്രീകള്‍ ട്രാക്കിലുടെ നടന്നത്. ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ മാറിനിന്നുവെങ്കിലും ട്രെയില്‍ കടന്നുപോകുന്നതിന്റെ ശക്തിയില്‍ തെറിച്ചു തോട്ടിലേക്ക് വീഴുകയായിരുന്നു.

ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ ആരോഗ്യനില തൃപ്തികരമാണ്. ദേവികൃഷ്ണയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നില മെച്ചപ്പെട്ടാല്‍ മാത്രമേ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ കഴിയൂ. ചെരുപ്പ് കടയിലെ ജീവനക്കാരിയാണ്. മൂന്നു ദിവസം മുന്‍പാണ് ഇവര്‍ ജോലിക്ക് പോയി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here