കൊച്ചി: കിഫ്ബി കേസില്‍ ഇ.ഡിക്കു മുമ്പാകെ ഹാജരാകുന്നതില്‍ മൂന്‍ധനമന്ത്രി തോമസ് ഐസക്കിന് താത്ക്കാലിക ആശ്വാസം. അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഹാജരാകേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇ.ഡി തനിക്കയച്ച രണ്ട് സമന്‍സുകളും റദ്ദാക്കണം, തുടര്‍ നടപടികള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബി ഫെമ ലംഘനം നടതത്തിയിട്ടില്ല. ഇ.ഡി നീക്കം നിയമവിരുദ്ധമാണ്. ഇ.ഡി തന്റെ സ്വകാര്യത പരിശോധിക്കുകയാണെന്നും തോമസ് ഐസക്ക് വാദിച്ചു.

സംശയകരമായി എന്തുകണ്ടാലും ചോദിക്കാന്‍ അധികാരമുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതിയായല്ല, സാക്ഷിയായാണ് വിളിച്ചിരിക്കുന്നത്. വിവരങ്ങള്‍ തേടുക മാത്രമാണ് ലക്ഷ്യം. തോമസ് ഐസക്ക് എന്തിനാണ് ഹാജരാകാന്‍ മടിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കമാണെന്നും ഇ.ഡി അറിയിച്ചു.

ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണം. സ്വകാര്യത എന്തിനാണ് പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് വിമുഖത കാണിക്കുന്നത് എന്തിനാശണന്നും കോടതി ആരാഞ്ഞു. ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here