സംഗമത്തിലൂടെ 45 ലക്ഷം രൂപയുടെ ബിസിനസും 80 ലക്ഷം രൂപയുടെ ബിസിനസ് റഫറന്‍സുകളും നടന്നു

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുത്തു


തൃശൂര്‍: സംസ്ഥാനമൊട്ടാകെയുള്ള 650-ലേറെ വരുന്ന സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വിബിഎ) തുടക്കമിട്ട പുതിയ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ വിബി ടോക്സ് ബിസിനസ്സിന്റെ ആദ്യ പ്രാദേശിക സംഗമം വെള്ളിയാഴ്ച വൈകീട്ട് തൃശൂരിലെ. ഹോട്ടല്‍ ദാസ്സ് കോണ്ടിനെന്റലില്‍ നടന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുത്തു. വിവിധ വ്യവസായ മേഖലകളില്‍ നിന്നായി 20 ലക്ഷം രൂപയുടെ പുതിയ ബിസിനസ് ലീഡുകളാണ് വിവിധ സംരംഭകര്‍ക്കായി ഈ മീറ്റിങ്ങിലൂടെ ലക്ഷ്യമിട്ടെതെങ്കിലും 45 ലക്ഷം രൂപയുടെ ബിസിനസും 80 ലക്ഷം രൂപയുടെ ബിസിനസ് റഫറന്‍സുകളും നടന്നു. സംഗമത്തിന്റെ ഭാഗമായി ദി പവര്‍ ഓഫ് വണ്‍ എന്ന വിഷയത്തില്‍ പ്രശസ്ത മെന്റ്ററും സ്റ്റാര്‍ട്ടപ്പ് കോച്ചുമായ കല്യാണ്‍ ജി സംരംഭകര്‍ക്കായി പരിശീലന പരിപാടി നടത്തി. വിബിഎ പ്രസിഡന്റ് ശ്രീദേവി കേശവന്‍, സെക്രട്ടറി ബാബു ജോസ്, ഗ്രോത്ത് ആക്സിലറേഷന്‍ ടീം ലീഡര്‍ പരീമോന്‍ എന്‍ ബി എന്നിവരും പ്രസംഗിച്ചു.

വിബി ടോക്‌സ് ബിസിനസിന്റെ രണ്ടാമത് സംസ്ഥാനതല സംഗമം ഓഗസ്റ്റ് 25ന് കൊച്ചിയിലും രണ്ടാമത് പ്രാദേശിക സംഗമം സെപ്തംബര്‍ 15ന് കോഴിക്കോട്ടും നടക്കും.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, വര്‍മ ആന്‍ഡ് വര്‍മ എന്നിവയുടെ സഹകരണത്തോടെ യുവസംരംഭകരെ ശാക്തീകരിക്കാന്‍ല ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭകത്വ വികസന പരിപാടിയായ വിജയീ ഭവയുടെ ഇതുവരെ നടന്ന ഇരുപതോളം ബാച്ചുകളില്‍ പങ്കെടുത്ത 650-ഓളം യുവസംരംഭകരാണ് വിബിഎയുടെ അംഗങ്ങള്‍. വിബി ടോക്സ് ബിസിനസ്സിന്റെ ഉദ്ഘാടന സംഗമം ജൂലൈ 26ന് കൊച്ചിയില്‍ നടന്നു. കേശവന്‍

LEAVE A REPLY

Please enter your comment!
Please enter your name here