കൊച്ചി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗ പരിപാടിയിൽ നാടാകെ പങ്കാളികളായി.

ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ത്രിവർണ്ണപതാക ഉയർന്നുപൊങ്ങി. ഫ്‌ളാഗ് കോഡിലെ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ദേശീയപതാക പ്രദർശിപ്പിച്ചത്.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ,സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തി.

സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സ്വവസതികളിൽ ദേശീയ പതാക ഉയർത്തി ‘ഹർ ഘർ തിരംഗ’ യജ്ഞത്തിൽ പങ്കാളികളായി.

ജില്ലയിലെ ഭൂരിഭാഗം വീടുകളിലും ദേശീയപതാക ഉയർത്തി. ചിലയിടങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പതാകകൾ വാനിലുയർത്തിയത്. രാജ്യത്തോടുള്ള ബഹുമാനം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് മുതിർന്നവരും വീടുകളിൽ കുട്ടികൾക്കൊപ്പം അണിചേർന്നു.

ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും ദേശീയ പതാക പ്രദർശിപ്പിച്ച് രാജ്യത്തോടുള്ള ആദരവ് പ്രകടമാക്കി.
ആഗസ്റ്റ് 15 വരെ ത്രിവർണ്ണപതാക നാടാകെ ഉയർന്നുതന്നെ നിൽക്കും.

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംസ്ഥാനത്താകെ നടന്നുവരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here