Tuesday, September 26, 2023
spot_img
Homeന്യൂസ്‌കേരളംമകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്ന ആ അമ്മ മരിച്ചു, അന്ത്യം ചികിത്സയിലിരിക്കെ

മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്ന ആ അമ്മ മരിച്ചു, അന്ത്യം ചികിത്സയിലിരിക്കെ

-

കൊച്ചി: മകന്റെ ആക്രമണത്തെ തുടർന്ന് രണ്ടാഴ്‌ചയോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോടാണ് സംഭവം. നായത്തോട് സ്വദേശി മേരിയാണ് മകൻ കിരണിന്റെ (27) ആക്രമണത്തെ തുടർന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രതി കിരൺ നിലവിൽ ആലുവ സബ് ജയിലിൽ റിമാന്റിലാണ്. സംഭവദിവസം തന്നെ കിരണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഓഗസ്‌റ്റ് ഒന്നിന് വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് മേരിക്ക് കുത്തേറ്റത്. ആഴത്തിലേറ്റ കുത്തിനെ തുടർന്ന് കുടൽമാല പുറത്തുവന്നിരുന്നു. മദ്യലഹരിയിലുണ്ടായ വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവം നടന്നയുടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവച്ച് വയറിന് ശസ്‌ത്രക്രിയ നടത്തി. ആക്രമണത്തിന് ശേഷം കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്. നിരവധി മോഷണകേസിലും അടിപിടികേസിലും ജയിൽശിക്ഷ അനുഭവിച്ചയാളാണ് കിരൺ. സംഭവം നടക്കുമ്പോൾ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പരേതനായ ഏലിയാസ് ആണ് മേരിയുടെ ഭർത്താവ്. നീതു മകളാണ്. മരുമക്കൾ സന്ദീപ്, സ്‌നേഹ. ആശുപത്രിയിൽ മേരിയെ എത്തിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കിരണിനെ പൊലീസ് പിടികൂടുകയായിരുന്നു. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

വിപിഎസ് ലേക്‌ഷോറിൽ പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു

0
കൊച്ചി: വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോ പ്പ് & ഫെലോഷിപ്പ് കോഴ്‌സ് സംഘടിപ്പിച്ചു. 2023 സെ പ്റ്റം ബർ 23, 24 തീയതികളിൽ നടക്കുന്ന ഈ ശില്പശാല  വിപിഎസ്...
%d bloggers like this: