തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മതസ്യ തൊഴിലാളികളെ ചര്‍ച്ചയ്ക്കായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനാണ് വിളിച്ചത്. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുമെന്നു ലത്തീന്‍ അതിരൂപത അറിയിച്ചു.

കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി വി. അബ്ദു റഹിമാന്‍ ഡല്‍ഹിയില്‍ പോയിരിക്കുകയാണ്. അദ്ദേഹം തിരിച്ച് എത്തിയതിനു ശേഷമായിരിക്കും യോഗത്തിന്റെ തീയതി തീരുമാനിക്കുക. വിഴിഞ്ഞം തുറമുഖ നിര്‍മാണവും വീടുകള്‍ നഷ്ടപ്പെട്ടവരെ പുന:രധിവസിപ്പിക്കണമെന്ന ആവശ്യവുമായിട്ടാണ് തീരദേശവാസികള്‍ സമരം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here