വ​യ​നാ​ട്: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം ത​ക​ര്‍​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ലു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം. ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ലാ​ണ് വി​ട്ട​യ​ച്ച​ത്. ഓ​ഫീ​സി​ലെ പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ് ര​തീ​ഷ് കു​മാ​ര്‍, ഓ​ഫീ​സ് സ്റ്റാ​ഫ് രാ​ഹു​ല്‍ എ​സ്.​ആ​ര്‍, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ നൗ​ഷാ​ദ്, മു​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഓ​ഫീ​സി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ങ്കി​ലും ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ത​ക​ര്‍​ത്ത​ത് ത​ങ്ങ​ള​ല്ലെ​ന്നാ​യി​രു​ന്നു എ​സ്എ​ഫ്‌​ഐ​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ൽ എം​പി ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി ചി​ത്രം ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ച​ത്. 

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 427, 153 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​വ​ർ നാ​ല് പേ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു എം​പി ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. മാ​ര്‍​ച്ചി​ല്‍ ഓ​ഫീ​സി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ളും മ​റ്റും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ന​ശി​പ്പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here