തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് മൂന്നുമാസത്തിനിടെ 20,000 പേർ യൂറോപ്പിലേക്കും 16,000 പേർ അമേരിക്കയിലേക്കും പോകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ശശി തരൂർ എം.പി. ഹോട്ടൽ ഒ ബൈ താമരയിൽ നടന്ന എയർലൈൻ ഉച്ചകോടിയിൽ പങ്കെടുത്ത വിമാന കമ്പനികളുടെ പ്രതിനിധികൾക്കു മുമ്പിൽ തിരുവനന്തപുരത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുകയായിരുന്നു തരൂർ.

 

ചെറുവിമാനങ്ങൾ കേരളത്തിലെ നാലു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ ആരംഭിച്ചാൽപ്പോലും വലിയ സാധ്യതകളാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തിന്റെ ടൂറിസം, മെഡിക്കൽ തുടങ്ങിയ മേഖലകളിലെ സാധ്യതകൾകൂടി ചൂഷണം ചെയ്താൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം വൻ തോതിൽ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇന്നുതന്നെ നിക്ഷേപം നടത്തുകയാണ് അദാനി ഗ്രൂപ്പിന്റെ നയമെന്ന് അദാനി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജീത് അദാനി പറഞ്ഞു. തിരുവനന്തപുരം ഉൾപ്പെടുന്ന ദക്ഷിണ മേഖലയുടെ വികസനം തങ്ങൾക്ക് പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

30-ഓളം വിമാന കമ്പനികളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, എം.പി.മാരായ അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്, തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുന്നാൾ ഗൗരി പാർവതിബായി, ക്രിസ് ഗോപാലകൃഷ്ണൻ, വി.കെ.മാത്യൂസ്, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here