തിരുവനന്തപുരം: തിങ്കളാഴ്‌ച നടക്കുന്ന സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത്‌ മത്സരിക്കും. തിങ്കളാഴ്‌ച രാവിലെ 10 നാണ്‌ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌.
എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഏറ്റെടുക്കാന്‍ രാജി വച്ച ഒഴിവില്‍ എം.ബി രാജേഷ്‌ മന്ത്രിയായതിനെത്തുടര്‍ന്നാണ്‌ പുതിയ സ്‌പീക്കറെ കണ്ടെത്തേണ്ടി വന്നത്‌. തലശേരിയില്‍ നിന്ന്‌ രണ്ടാമതും ജയിച്ചു വന്ന എ.എന്‍. ഷംസീറിനെയാണ്‌ സി.പി.എം സ്‌പീക്കര്‍ സ്‌ഥാനത്തേക്ക്‌ തീരുമാനിച്ചിരിക്കുന്നത്‌. പ്രതിപക്ഷത്തിന്റെ സ്‌ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ടെങ്കിലും സഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്‌ഥാനത്തില്‍ ഷംസീര്‍ വിജയിക്കുമെന്നത്‌ ഉറപ്പാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here