പത്തു വര്‍ഷത്തിനിടെ രണ്ടു ലക്ഷത്തിലേറെ മെഡിക്കല്‍ ക്യാമ്പെയ്‌നുകളിലൂടെ 3.8 ലക്ഷത്തിലേറെ വ്യക്തികള്‍ മിലാപിലൂടെ നേടിയ ചികിത്സാസഹായം 1250 കോടി രൂപയിലേറെ
കോവിഡിനെത്തുടര്‍ന്ന് 2020 ഓഗസ്റ്റ് മുതല്‍ തീര്‍ത്തും സൗജന്യമായാണ് മിലാപിന്റെ പ്രവര്‍ത്തനം; ദാതാക്കളും യൂസര്‍മാരും സ്വമേധയാ നല്‍കുന്ന സംഭാവന മാത്രമാണ് വരുമാനം
പത്തു വര്‍ഷത്തെ ബിസിനസ്സിനിടെ 3600-ലേറെ ആശുപത്രികളുമായി മിലാപ് പങ്കാളിത്തക്കരാറുണ്ടിക്കിയിട്ടുണ്ട്
ഈ രംഗത്തെ വ്യാജന്മാരെ കര്‍ശനമായി ഒഴിവാക്കുന്ന സുതാര്യ സംവിധാനങ്ങളും മിലാപിന് തുണയായി

കൊച്ചി: 30 കോടിയ്ക്കടുത്തു എണ്ണം വരുന്ന ഇന്ത്യയിലെ കുടുംബങ്ങളില്‍ വര്‍ഷം തോറും 5 കോടിയിലേറെ കുടുംബങ്ങള്‍ അപ്രതീക്ഷിത ചികിത്സാച്ചെലവുകള്‍ മൂലം കടക്കെണിയിലാവുന്നതായി പഠനം. അതേ സമയം ആരോഗ്യരക്ഷാരംഗത്ത് രാജ്യം പൊതുവായി ചെലവാക്കുന്ന തുക ജിഡിപിയുടെ 1.6%ത്തിനടുത്തു മാത്രമായിത്തന്നെ ചുറ്റിത്തിരിയുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. ഐസിയുവില്‍ കിടക്കാന്‍ ഒരു ദിവസക്കൂലിക്കാരന്റെ 16 മാസത്തെയും സാധരണ മാസശമ്പളക്കാരന്റെ 10 മാസത്തേയും ശമ്പളം വേണ്ടി വരുന്നതായും പഠനം പറയുന്നു. ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലാത്തവരുടെ എണ്ണം 67% എന്ന വിധം അതീവ ഉയര്‍ന്ന തോതിലാണെന്നതും കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മിലാപ് പോലുള്ള ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായമെത്തിച്ച് ഈ രംഗത്ത് വന്‍വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒന്നാം തട്ട് നഗരങ്ങളില്‍ മാത്രമല്ല 2, 3 തട്ടുകളിലുള്ള പട്ടണങ്ങളിലും മിലാപിന് വേരോട്ടമുണ്ടെന്നും രാജ്യമൊട്ടാകെയായി ഏറ്റവും പുതിയ കണക്കനുസരിച്ച് മിലാപിന് 72 ലക്ഷം ആളുകളുടെ യൂസര്‍ ബേസുണ്ടെന്നും പ്രസിഡന്റും സഹസ്ഥാപകനുമായ അലോജ് വിശ്വനാഥന്‍ പറഞ്ഞു. ദേശീയതലത്തില്‍ 46 മിലാപിലൂടെ സംഭാവനകള്‍ നല്‍കുന്നവരുടെ എണ്ണം 46 ലക്ഷവും ആഗോളതലത്തില്‍ 4 ലക്ഷവുമാണ്. കാന്‍സര്‍, അവയവമാറ്റശസ്ത്രക്രിയകള്‍, ഐസിയു, പിഡിയാട്രിക് ഐസിയു, റോഡപകടം തുടങ്ങിയവയിലാണ് ക്രൗഡ്ഫണ്ടിംഗിലൂടെ ചികിത്സാസഹായം തേടിയെത്തുന്നവര്‍ ഏറെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മിലാപിലൂടെ സമാഹരിക്കപ്പെടുന്ന ചികിത്സാസഹായം അക്കാര്യത്തിനു തന്നെ ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്ന സംവിധാനം മിലാപിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ചികിത്സാ സഹായത്തിനായി ബന്ധുമിത്രദികളോട് കടം വാങ്ങുന്നതിനേക്കാള്‍ നല്ലത് ക്രൗഡ്ഫണ്ടിംഗ് രീതിയാണെന്ന് ആളുകള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സുതാര്യമായും എളുപ്പത്തിലും വേഗത്തിലും ചികിത്സാസഹായം ലഭ്യമാക്കുന്നുവെന്നതാണ് മിലാപിന്റെ സവിശേഷത.

കോവിഡിനെത്തുടര്‍ന്ന് 2020 ഓഗസ്റ്റ് മുതല്‍ തീര്‍ത്തും സൗജന്യമായാണ് മിലാപിന്റെ പ്രവര്‍ത്തനം; ദാതാക്കളും യൂസര്‍മാരും സ്വമേധയാ നല്‍കുന്ന സംഭാവന മാത്രമാണ് വരുമാനം.

പത്തു വര്‍ഷത്തെ ബിസിനസ്സിനിടെ 3600-ലേറെ ആശുപത്രികളുമായി മിലാപ് പങ്കാളിത്തക്കരാറുണ്ടിക്കിയിട്ടുണ്ട്. അപ്പോളോ, റെല മള്‍ട്ടിസ്‌പെഷ്യാലിര്‌റി, മണിപ്പാല്‍, ടാറ്റാ കാന്‍സര്‍ തുടങ്ങിയ ആശുപത്രികള്‍ ഉള്‍പ്പെടെയാണിത്. മോഹന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുമായും മിലാപ് സഹകരിക്കുന്നു.

ക്രൗണ്ട് ഫണ്ടിംഗ് രംഗത്ത് രാജ്യത്താദ്യമായി, 2021 ജൂണില്‍, ആപ്പ് കൊണ്ടുവന്നത് മിലാപ് ആണെന്നും മിലാപിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിലവില്‍ 1.7 ലക്ഷം പേര്‍ ആപ്പ് ഉപയോഗിക്കുന്നു. 27 കോടി രൂപ ആപ്പിലൂടെ മാത്രം സമാഹരിച്ചു. 2022ല്‍ മിലാപ് തുടക്കമിട്ട മിലാപ് ഗ്യാരന്റി പ്രോഗ്രാം ഈ രംഗത്തെ വ്യാജന്മാരെ തടയുന്നതിനുള്ള കര്‍ശനസംവിധാനമായി.

വെറും അഞ്ച് സ്റ്റെപ്പിലൂടെ ആര്‍ക്കും മിലാപിലൂടെ ഫണ്ട് ശേഖരണ ക്യാമ്പെയ്ന്‍ തുടങ്ങാം. പത്തു വര്‍ഷത്തിനിടെ നടത്തിയ ഇത്തരം രണ്ടു ലക്ഷത്തിലേറെ മെഡിക്കല്‍ ക്യാമ്പെയ്‌നുകളിലൂടെ 3.8 ലക്ഷത്തിലേറെ വ്യക്തികള്‍ മിലാപിലൂടെ നേടിയ ചികിത്സാസഹായം 1250 കോടി രൂപയിലേറെയാണെന്നും കമ്പനി അറിയിച്ചു.

രാജ്യത്തിന്റെ വര്‍ധിച്ചു വരുന്ന ആരോഗ്യരക്ഷാ ആവശ്യങ്ങള്‍ക്ക് ക്രൗഡ്ഫണ്ടിംഗ് നിര്‍ണായകമായിക്കഴിഞ്ഞെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫണ്ട് ആവശ്യത്തിനും ലഭ്യതയ്ക്കുമിടയില്‍ ഈ രംഗത്തുള്ള അപകടകരമായ വിടവ് നികത്താന്‍ വലിയ പിന്തുണയാണ് ക്രൗഡ്ഫണ്ടിംഗ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here