കോഴിക്കോട് : വയോജനങളുടെ സംരക്ഷണവും, കരുതലും ഉറപ്പ് വരുത്തുക എന്ന പ്രഖ്യാപനത്തോടെ ലയേൺസ് പകൽ വീട് മേതോട്ടുതാഴം വിവിധ പരിപാടികളോടെ ലോക വയോജന ദിനം ആചരിച്ചു. ലയേൺസ് മുൻ ഡിസ്ട്രിക് ഗവർണർ വിനീഷ് വിദ്യാധരൻ ഉൽഘാടനം ചെയ്തു. വയോജനങ്ങളും സമൂഹവും എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫ:ഡോ .സി. രാജേന്ദ്രൻ സംസാരിച്ചു. പകൽവീട് ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻകൗൺസിലർ എം. പി സുരേഷ് സ്വാഗതവും പകൽ വീട് കൺവീനർ പ്രേംനാഥ് നന്ദിയും പറഞ്ഞ ചടങ്ങിൽ ലയേൺസ് ക്ളബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് പ്രസിഡന്റ് പ്രവീൺ കുമാർ, സെക്രട്ടറി രതീഷ്,കുമരേശൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here