കൊല്ലം: കോട്ടുവന്‍കോണത്ത് കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശി ഷിബു, സുഹൃത്ത് ഷജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി
പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോട്ടുവന്‍കോണം മഹാവിഷ്ണുക്ഷേത്രത്തിന് സമീപമാണ് അപകടം.

ക്ഷേത്രത്തിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വഴിയരുകില്‍ വിശ്രമിക്കുകയായിരുന്ന ഇവരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here