തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിര്‍ദേശം.

തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. അതേസമയം പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

തുറമുഖനിര്‍മാണം തടസപ്പെടുത്തരുതെന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടിരുന്നു. പദ്ധതിസ്ഥലത്തേക്ക് പ്രവേശിക്കരുതെന്നും സമാധാനപരമായി സമരം തുടരാമെന്നുമായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും തുറമുഖ നിര്‍മാണത്തിന് തടസം നേരിടുന്ന വിധത്തില്‍ സമരം തുടരുകയാണെന്നും കാണിച്ച് അദാനി ഗ്രൂപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here