
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക് ഷോയോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ‘അരങ്ങില്‍ നിന്നും വിടവാങ്ങിയിട്ട് ഒരു കൊല്ലമായി. കയ്യടികളും ആരവങ്ങളും അന്യമായിട്ട് ഒരു വര്‍ഷമായി. കിന്നരിത്തലപ്പാവും പാട്ടുകുപ്പായവും പെട്ടിയില്‍ പൂട്ടിവച്ചിട്ട് 365 ദിവസങ്ങളായി’. എന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
തന്റെ സ്വപ്ന സംരഭമായ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി ജീവിക്കുന്നതിനാണ് ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക് വേണ്ടെന്നു വെച്ചത്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവര്‍ക്കൊപ്പം മാജിക് ഷോകള്‍ അവതരിപ്പിക്കാനും അവരെ മാജിക്കിന്റെ ലോകത്തേക്ക് കൂടുതല്‍ ഉയര്‍ത്താനുമായാണ് അദ്ദേഹം തന്റെ പ്രൊഫഷണല്‍ മാജിക് ഷോകള്‍ അവസാനിപ്പിച്ചത്.
സെറിബ്രല്‍ പാള്‍സി പോലുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കായി മാജിക്കിലൂടെ പുതിയ ലോകം സൃഷിക്കാനുള്ള നിരന്തര ശ്രമങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായ മുതുകാട് നടത്തിക്കൊണ്ടിരിക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതി ഭിന്നശേഷി മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്.