കൊച്ചി: കൊച്ചിയിൽ മോഡലായ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർദ്ധരാത്രി നടന്ന സംഭവത്തിൽ ഒരു സ്ത്രീയെയും മൂന്നു യുവാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലാണ് മോഡലായ യുവതിയെ മൂന്നു യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :

 

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിൽ സുഹൃത്തായ സ്ത്രീയോടൊപ്പം യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറിൽ കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ട് പോകാം എന്നു പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൽ പലയിടങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി പീഡിപ്പിച്ചു. ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇന്ന് രാവിലെ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് യുവതിയും യുവാക്കളും പോയ ബാറിലെത്തി പരിശോധന നടത്തി. യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകളിൽ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.

 

തുടർന്ന് യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളാണെന്ന് കണ്ടെത്തി. കൂട്ട ബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുഹൃത്തായ സ്ത്രീ കാറിൽ കയറാതെ മനഃപൂർവ്വം ഒഴിഞ്ഞു മാറിയെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here