കോട്ടയം: കെ.പി.സി.സി. അധ്യക്ഷന്‍ ഉള്‍പ്പെടെ വിഴിഞ്ഞം സമരസമിതിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍, തുറമുഖനിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യത്തോടു യോജിപ്പില്ലെന്നു ശശി തരൂര്‍ വ്യക്‌തമാക്കി. അതൊഴികെ, സമരസമിതിയുടെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടികള്‍ മുടക്കിയുള്ള തുറമുഖനിര്‍മാണം അന്തിമഘട്ടത്തിലാണ്‌. വന്‍കപ്പലുകള്‍ക്ക്‌ ഉടന്‍ വിഴിഞ്ഞത്തു നങ്കൂരമിടാനാകും. പദ്ധതി രാജ്യത്തിനും പ്രത്യേകിച്ച്‌ കേരളത്തിനും വന്‍സാധ്യതകള്‍ തുറക്കും. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭിക്കും. അത്തരമൊരു പദ്ധതിക്കെതിരേ നിലപാട്‌ സ്വീകരിക്കാനാവില്ല. മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ഇക്കാര്യത്തില്‍ എല്ലാവരുമായും സംസാരിക്കാന്‍ തയാറാണ്‌.

 

മുഖ്യമന്ത്രി വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. അതുകൊണ്ടാണ്‌ അദ്ദേഹം സംസാരിക്കണമെന്നു താന്‍ ആവശ്യപ്പെട്ടത്‌. മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരോ ദേശവിരുദ്ധരോ അല്ല. പദ്ധതിപ്രദേശത്തേക്കു കേന്ദ്രസേനയെ വിളിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here