രക്ഷയുടെ സന്ദേശം മനുഷ്യരൂപത്തില്‍ ഭൂമിയിലവതരിച്ച തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായെത്തിയ ദൈവപുത്രന്റെ ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുകയാണ്. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും സാന്താക്ലോസും കരോള്‍ ഗാനങ്ങളും പാതിരാക്കുര്ബാനയുമായി ആഘോഷത്തിന്റെ മണിക്കൂറുകളാണ് കടന്നുപോകുന്നത്. കേരളാ ടൈംസിന്റെ എല്ലാ പ്രീയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.