റിട്ട. അധ്യാപകനും എഴുത്തുകാരനുമായിരുന്ന നീലാര്‍മഠം തോമസ്. കെ. തോമസ് അന്തരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാര്‍ത്തികപ്പള്ളി കത്തീഡ്രല്‍ ഇടവകാംഗമാണ്. സംസ്‌ക്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കാര്‍ത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തപ്പെടും. സാഹിത്യസൃഷ്ടികളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരനും വിവര്‍ത്തകനും വാഗ്മിയും കൂടിയായിരുന്നു തോമസ് നീലാര്‍മഠം.

മലയാളത്തിലെ ഒരുപിടി നല്ല പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവായ തോമസ് നീലാര്‍മഠം സാമൂഹ്യരംഗത്ത് ചടുലമായ മാറ്റങ്ങള്‍ കൊണ്ടുവരാനും തന്റെ രചനകളിലൂടെ ശ്രമിച്ചിരുന്നു. മികച്ച അദ്ധ്യാപകനും വാഗ്മിയുമായിരുന്ന തോമസ് നീലാര്‍മഠത്തിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ‘പാറപ്പുറത്തിന്റെ നോവലുകള്‍’ എന്ന പുസ്തകത്തിന്റെ പഠനത്തിന് ലഭിച്ചിട്ടുണ്ട്. ‘നേര്‍ക്കാഴ്ചകള്‍, ചന്ദനരേഖകള്‍, മനുഷ്യദര്‍ശനം, പ്രവാസികളുടെ ഇടയന്‍’ എന്നിവയാണ് എഴുതിയ പ്രധാന കൃതികള്‍. പ്രീയ എഴുത്തുകാരന്റെ വിയോഗത്തില്‍ കേരളാ ടൈംസ് എംഡി പോള്‍ കറുകപ്പിളില്‍ അനുശോചനമറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here