തിരുവനന്തപുരം: മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ദുബായിലേക്ക് യാത്ര തിരിക്കുന്നു. ദുബായില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനായാണ് പ്രത്യേകം പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രീയപ്പെട്ട മുതുകാടിനൊപ്പം ദുബായിലേക്ക് പോകുന്നത്. ശനിയാഴ്ച ദുബായ് സമയം രാത്രി ഏഴിനാണ് കുട്ടികള്‍ കലാസന്ധ്യ അവതരിപ്പിക്കുന്നത്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നാണ് അവതരിപ്പിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയ്ക്കു മുന്നില്‍ വെച്ച് ഇവര്‍ക്ക് യാത്രയയപ്പു നല്‍കും. സ്പീക്കര്‍ എ.എന്‍.ഷംസീറും മന്ത്രി സജി ചെറിയാനും ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ദുബായിലേക്ക് പോകുന്നതിന് മുന്നോടിയായി ഫ്‌ലൈറ്റില്‍ ആദ്യമായി കയറാന്‍ പോകുന്ന കുട്ടികളുടെ ഭയം മാറ്റുന്നതിനായി വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അവര്‍ക്ക് ഫ്‌ളൈറ്റില്‍ ഇരിക്കുന്നതായുള്ള പരിശീലനവും നല്‍കിയിരുന്നു. ‘ദുബായിലേക്ക് പറക്കാന്‍ പോകുന്ന എന്റെ മക്കളുടെ ചിറകുകള്‍ക്ക് ശക്തി പകരാനുള്ള പരിശീനമാണ്’ എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഗോപിനാഥ് മുതുകാട് കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here