ആലപ്പുഴയില്‍ യാഥാര്‍ത്ഥ്യമാക്കിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പദ്ധതിക്ക് മുന്‍കൈയെടുത്ത എംപി ആയിരുന്ന കെസിയേയും കെകെ ഷൈലജയേയും ക്ഷണിക്കാത്തതി​നെ വിമര്‍ശിച്ച് ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

ആലപ്പുഴ: ആലപ്പുഴയില്‍ യാഥാര്‍ത്ഥ്യമാക്കിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എന്നാല്‍ മുന്‍ ആലപ്പുഴ എംപി ആയിരുന്ന കെസി വേണുഗോപാലിന്റെ ശ്രമഫലമായാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ കെസിയേയും മുന്‍ ആരോഗ്യ മന്ത്രി കെകെ ഷൈലജയേയും ചടങ്ങില്‍ ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരന്‍ പദ്ധതിക്ക് മുന്‍കൈയെടുത്ത എംപി ആയിരുന്ന കെസി വേണുഗോപാലിനേയും കെകെ ഷൈലജയേയും ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെയായിരുന്നു കെസി യും ചെന്നിത്തലയും പ്രതികരണമായെത്തിയത്.

 

താന്‍ എംപി ആയിരുന്ന കാലത്ത് 174 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി നേടാനായതില്‍ സന്തോഷം ഉണ്ട് . പക്ഷേ ഇപ്പോഴുള്ള സര്‍ക്കാരിന് ഇടുങ്ങിയ മനസാണെന്നും അന്ന് മന്ത്രിമാരായിരുന്ന ജി സുധാകരനും, കെകെ ഷൈലജയും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഏറെ സഹായിച്ചവരാണെന്നും കെസി പറഞ്ഞു.

മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണമുണ്ടങ്കിലും അദ്ദേഹവും പരിപാടിയില്‍ നിന്നും വിട്ട് നില്‍കുമെന്ന് അറിയിച്ചു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍ നിന്ന കെസിയേയും ജി സുധാകരനെയും ക്ഷണിക്കാതതില്‍ പ്രതിഷേധിച്ചാണ് ഇങ്ങനൊരു നിലപാട് സ്വീകരിച്ചതെന്നും എംഎല്‍എയായ തന്നെപോലും ക്ഷണിച്ചത് ഇന്നലെയായിരുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here