തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായി ധനസ്ഥിതി സംബന്ധിച്ച അവലോക റിപ്പോര്‍ട്ട് ധനമന്ത്രി നിയമസഭയില്‍ വച്ചു. സാമ്പത്തിക വളര്‍ച്ച 12.1% ആയി 2012-2013നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്്. ഉത്തേജ പാക്കേജ് സാമ്പത്തിക സ്ഥതി വീണ്ടെടുക്കാന്‍ സഹായിച്ചു. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ പൊതുകടം 2.10 ലക്ഷം കോടിയായി. കഴിഞ്ഞ വര്‍ഷം 1.90 ലക്ഷം കോടിയായിരുന്നു.

കിഫ്ബിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം കിഫ്ബി വിതരണം ചെയ്തത് 459.47 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച 92% കുറവുണ്ട്. 928 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തിയായത് 101 എണ്ണം മാത്രമാണെന്നും അവലോക റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here