ക്ലീന്‍ സ്മാര്‍ട്ട് ബസ് ലിമിറ്റഡ് (കെഎസ്ബിഎല്‍) പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 15 ബുധനാഴ്ച പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ കെഎസ്ബിഎല്‍ ചെയര്‍മാനും ഗ്ലോബല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റുമായ ജോണി കുരുവിള നിര്‍വഹിക്കും.
കെഎംആര്‍എല്‍ ഇ-ഫീഡര്‍ ബസുകളുടെ ക്യൂ ആര്‍ പേയ്‌മെന്റ്‌സ് സംവിധാനം എറണാകുളം സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ നിര്‍വഹിക്കും. ഐടിഎംഎസ് ലോഞ്ച് റിട്ട. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് നിര്‍വഹിക്കും.