കൊച്ചി • ദുബായ് സ്പോർട്സ് സിറ്റി വെണ്ണല ഹൈസ്കൂളിനു സമീപം 2000 കോടി രൂപ മുതൽ മുടക്കിൽ മെഗാ സ്പോർട്സ് സി റ്റി സ്ഥാപിക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ് ഉൾപ്പെടെ ദുബായ് സ്പോർട്സ് സിറ്റി അധികൃതർ സർക്കാരുമാ ഇതു സംബന്ധിച്ചു മൂന്നുവട്ടം ചർച്ചകൾ നടത്തി. നിക്ഷേപകർ സർക്കാരിനു സമർപ്പിച്ച നിർദേ ശം തുടർനടപടികൾക്കായി വി ശാലകൊച്ചി വികസന അതോറി റ്റിക്കു (ജിസിഡിഎ) കൈമാറി. ചർച്ചകൾ പുരോഗമിക്കുകയാ ണെന്നു ജിസിഡിഎ അധികൃതർ വ്യക്തമാക്കി.വെണ്ണല സ്കൂളിനു സമീപം 6 ഉടമകളുടെ കൈവശമുള്ള 50 ഏക്കർ സ്ഥലത്തു നിർമിക്കുന്ന സ്പോർട്സ് സിറ്റിയിൽ 2 സ്റ്റേ ഡിയങ്ങൾ, പഞ്ചനക്ഷത്ര സൗക ര്യമുള്ള ഹോട്ടൽ തുടങ്ങി സ്പോർട്സുമായി ബന്ധപ്പെട്ടഏതാണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. വസ്തുവിന്റെ ഉട മാവകാശവും പദ്ധതിയിലെ പങ്കാ ളിത്തവും സംബന്ധിച്ചു ദുബായ് സ്പോർട്സ് സിറ്റി പ്രതിനിധിക ളും സ്ഥലം ഉടമകളുമായി ചർച്ച കൾ നടത്തിയെന്നാണു സൂചന.നിർദിഷ്ട ചക്കരപ്പറമ്പ്-ഇൻ ഫോപാർക്ക് നാലുവരി പാതയു ടെ അരികിലാണു സ്പോർട്സ് സിറ്റി നിലവിൽ വരിക.2000 കോടി മുതൽ മുടക്കു മ്പോൾ ഈ റോഡ് പൂർത്തിയാ ക്കണമെന്നാണു സ്പോർട്സ് സി റ്റി അധികൃതരുടെ നിബന്ധന. സ്ഥലത്തിനു ജലാശയത്തോടു ചേർന്നു കിടക്കുന്ന ഭാഗം സർ ക്കാർ അതിരു കെട്ടിക്കൊടുക്ക ണം. ഇതിന്റെ ചെലവു നിക്ഷേപ കർ വഹിക്കും.സർക്കാർ ഇതു സംബന്ധിച്ചു ഉറപ്പു നൽകിയെന്നാണറിവ്. 2 വ്യക്തികളും 4 കമ്പനികളുമാണു സ്ഥല ഉടമകൾ. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച നടപടികൾ ക്കു മേൽനോട്ടം വഹിക്കാൻ കല ക്ടറെ സർക്കാർ ചുമതലപ്പെടു2 സ്റ്റേഡിയം പ്രോജക്ടിന്റെ ഭാഗമാണ്. ഒന്ന് 40,000 പേർക്ക് ഇരിക്കാവുന്നതും മറ്റൊന്ന് ഏതു കാലാവസ്ഥയിലും മത്സരങ്ങൾ നടത്താവുന്ന 20,000 പേർക്ക് ഇരിക്കാവുന്നതും. 400 മീറ്റർ ട്രാ ക്ക്, അഡ്വഞ്ചർ വാട്ടർ സ്പോർ ട്സ്, ലോഞ്ച്, ക്രിക്കറ്റ് ട്രെയിനിങ് അക്കാദമി, ബീച്ച് വോളി കോർട്ടു കൾ, ഇൻഡോർ സ്റ്റേഡിയം, വെൽനസ് സെന്റർ, സ്പോർട്സ് സയൻസ് സെന്റർ, ഫൈവ് സ്റ്റാർ ഹോട്ടൽ, റസ്റ്ററന്റ് തുട ങ്ങിയവ സ്പോർട്സ് സിറ്റിയിലു ണ്ടാവും. റൂഫ് ടോപ് സോളർ പ്ലാ ന്റിൽ നിന്നുള്ള വൈദ്യുതിയാവും ഉപയോഗിക്കുക. സ്പോർട്സ് സിറ്റിക്കു സ്ഥലം കണ്ടെത്താൻ ജിസിഡിഎ താൽപര്യപത്രം ക്ഷണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here