അമ്മു സഖറിയ

ഫോമാ South East Region ഉത്ഘാടനം മാർച്ച്‌ 4ാം തീയതി st. Alphonse Syro Malabar parish hall ൽ നടത്തുകയും അതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ 2021-22 ഫോമാ വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ മയൂഖം പരിപാടിയിൽ വിജയികളായവരെ കിരീടമണിയിക്കുകയും ചെയ്തു 2021ൽ ഫോമാ വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ മയൂഖം എന്ന online creative pageant നടത്തുകയുണ്ടായി. നോർത്ത്‌ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നും 120 യുവതികൾ പങ്കെടുത്തതിൽ സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നും വിജയികളായ അഞ്ചനസച്ച്ദേവ് , മെറിൻ മാത്യു, ശോഭ എന്നിവരെയാണ്കിരീടമണിയിച്ചത്.

സൗന്ദരൃത്തിലും ,വസ്ത്രധാരണത്തിലുംഅറിവിലും , പ്രവർത്തന പാടവത്തിലും പല ഘട്ടങ്ങളിലായി കഴിവു തെളിയിച്ച് “സൗത്ത് ഈസ്റ്റ് റീജിനൽ ക്വീൻ” എന്ന പേരിന് അർഹയായ അഞ്ചന ഒരു IT management professional ആണ്.കഠിന പ്രയത്നത്തിലൂടെ വിജയം നേടിയെടുക്കുക എന്നുള്ളതിലാണ് അഞ്ജന സന്തോഷം കണ്ടെത്തുന്നത്.മെറിൻ മാത്യു ഫിസിക്കൽ തെറാപിസ്റ്റ് ആയി ജോലി നോക്കുന്നു. ഡ്രോയിംഗ്, പെയിന്റിഗ്, ഡാൻസിങ്ങ്‌ എന്നിവയിലാണ് താൽപരൃം. ശോഭ ഗുരുവായൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും കഠിന പ്രയത്നത്തിലൂടെ വിജയ സോപാനത്തിലെത്തിയ വൃക്തിയാണ്.

ഫോമാ വിമൺസ് ഫോറം2021 എക്സിക്യൂട്ടീവ്സ് ആയിരുന്ന ലാലി കളപ്പുരക്കൽ ,ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം എന്നിവരായിരുന്നു ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചത്. South East Region ൽ നിന്നും പങ്കെടുത്ത ഓരോ വൃക്തികൾക്കും സമയാ സമയങ്ങളിൽ വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കുവാനും വേണ്ടുന്ന ആത്മവീരൃം പകരുവാനും റീജിനൽ വിമൺസ് ഫോറം എക്സിക്യൂട്ടീവ്സ് ആയിരുന്ന ബീനാ പ്രതീപ്(ചെയർ )കൃഷ്ണാ രവീന്ദ്രനാഥ് (സെക്രട്ടറി) അമ്മു സഖറിയ(വിമൺസ് റെപ്രസന്റെറ്റീവ്) ഹദീൽ (മെമ്പർ) ദിവൃ എന്നിവർക്ക് കഴിഞ്ഞിട്ടുണ്ട്.

മയൂഖം പരിപാടി അതിന്റെ അത്യുന്നതിയിലെത്തിക്കുവാൻ പരിശ്രമിച്ച ഓരോവൃക്തികളും സ്തുതൃർഹരാണ്.2022 ൽ അറ്റ്ലാന്റാ റീജിനൽ വിമൺസ് ഫോറത്തിന് സ്കോളർഷിപ്പ് നൽകിയ ഗിരീഷ് മോഡി ,സാം ആന്റ്‌റ്റോഎന്നിവരെയും സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നുള്ള മയൂഖം കോ ഓർഡിനേറ്റേഴ്സിനേയും ഈ അവസരത്തിൽ ഷൈനി അബൂബക്കറിന്റെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി.ഇതിനോടനുബന്ധിച്ച് ഷൈനി അബൂബക്കർ നതൃത്വം കൊടുത്ത് അരങ്ങേറിയ ഫാഷൻ ഷോ അതിമനോഹരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here