തിരുവനന്തപുരം: ‘മാനേജ്‌മെന്റ് ക്വാട്ട’ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. പിന്‍വാതിലില്‍ കൂടി പ്രതിപക്ഷ നേതവായ ആള്‍ ബിജെപിയും ആര്‍.എസ്.സുമായി അന്തര്‍ധാരയിലാണ്. മതേരതര കോണ്‍ഗ്രസുകാരെ ഒറ്റുകൊടുക്കുകയാണെന്നും റിയാസ് ആരോപിച്ചു.

 

കേന്ദ്ര ബജറ്റ്, പാചക വാതക വില വര്‍ധന തുടങ്ങി നിരവധി വിഷയങ്ങളുണ്ടായിട്ടും പ്രതിപക്ഷ നേതാവ് മിണ്ടുകയുമില്ല, പ്രതിപക്ഷ അംഗങ്ങളെ മിണ്ടാന്‍ അനുവദിക്കുകയുമില്ല. അദ്ദേഹം കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുകയും മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയും ആര്‍.എസ്.എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്.

 

മന്ത്രിമാരെ നിരന്തരം ആക്ഷേപിക്കുകയാണ്. ആരോഗ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കായികമന്ത്രിയേയും അദ്ദേഹം മൂന്‍പ് ആക്ഷേപിച്ചു. മന്ത്രിമാര്‍ തെന്ന ദിവസവും കാണണമെന്ന തോന്നല്‍ പ്രതിപക്ഷ നേതാവിനുണ്ടെങ്കില്‍ അത് അലമാരയില്‍ വച്ച് പൂട്ടിയാല്‍ മതി. ഇടതുമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയ ഭേദമന്യേയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ആക്രമിക്കുന്ന സ്ഥിതി വന്നാല്‍ മന്ത്രിയാണെന്ന് നോക്കാതെ പ്രതികരിക്കും. നിരവധി പേര്‍ ജീവന്‍ ത്യാഗം ചെയ്ത പാര്‍ട്ടിയാണിത്. അത്തരം പാരമ്പര്യം പ്രതിപക്ഷ നേതാവിനില്ല. പ്രതിപക്ഷ നേതാവിന്റെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസിനെ വഞ്ചിക്കുകയാണ്. പല കോണ്‍ഗ്രസ് നേതാക്കളും ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയും പിന്നീട് ബിജെപിയില്‍ പോകുകയും ചെയ്ത ചരിത്രമുണ്ട്.

മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്ന ഒറ്റുകാരനായി അദ്ദേഹത്തെ നാളെ വിലയിരുത്തും. പ്രതിപക്ഷ നേതാവായത് പിന്‍വാതിലില്‍ കൂടിയാണെന്നതില്‍ ഈഗോ ഉണ്ടായിരിക്കും. അതാണ് അദ്ദേഹം എല്ലാവരേയൂം അപമാനിക്കുന്നത്. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും എകെ ആന്റണിയേയും പോലെ രാഷ്ട്രീയ ത്യാഗമില്ലാതെ പാല്‍പുഞ്ചിരിയുമായി എംഎല്‍എയായ അദ്ദേഹത്തിന് മറ്റുള്ളവരോട് ഈഗോയാണ്. അദ്ദേഹത്തിന്റെ നട്ടെല്ല് ആര്‍.എസ്.എസിന് പണയം വച്ചിരിക്കുകയാണ്. അത് വാഴപ്പിണ്ടിയാണ്. പ്രതിപക്ഷ നേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞൂ.

സ്പീക്കര്‍ക്കെതിരെ നടക്കുന്നത് മുഖ്യമന്ത്രിയുടെ ഫാമിലി അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. മരുമകന്റെ പി.ആര്‍ വര്‍ക്ക് സ്പീക്കറുടെ മുന്നില്‍ ഏല്‍ക്കുന്നില്ലെന്ന് കണ്ട് പ്രതിപക്ഷത്തെ സ്പീക്കര്‍ക്കെതിരെ തിരിക്കാന്‍ ഫാമിലി അജണ്ട നടക്കുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ സ്പീക്കറെ കൊണ്ട് തടസ്സപ്പെടുത്തുന്നത്. പ്രതിപക്ഷത്തിന്റെ ലക്ഷ്യം സ്പീക്കറെ ആക്കി മാറ്റി മുഖ്യമന്ത്രിയില്‍ നിന്ന് ശ്രദ്ധതിരിപ്പിക്കാനുള്ള ശ്രമമാണ്. അത് നടക്കില്ല. പൊതുമരാമത്ത മന്ത്രി മുഹമ്മദ് റിയാസിനോട് പേപ്പര്‍ സഭയില്‍ വയ്ക്കാന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് നട്ടെല്ലില്ല വാഴപ്പിണ്ടിയാണെന്ന് പറയുന്നു. ‘മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ എന്താണവകാശം’ -വി.ഡി സതീശന്‍ സഭ മീഡിയ റൂമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here