തിരുവനന്തപുരം: ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നടന്നത് എന്താണെന്ന് എസ് എഫ് ഐ ക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെ മുറിയിൽ ബന്ധിയാക്കി എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. ജനാധിപത്യപരമായി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

ഉച്ചമുതൽ അര്‍ദ്ധരാത്രിവരെ നീണ്ട എസ്എഫ്ഐ ഉപരോധ സമരത്തില്‍ 21 അധ്യാപകരെ പത്തു മണിക്കൂറാണ് മുറിയില്‍ ബന്ധികളാക്കിയത്. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്ഐ ഉപരോധം. ഒടുവില്‍ പോലീസ്മോ എത്തിയായിരുന്നു ഇവരെ മോചിപ്പിച്ചത്. സമരത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

 

ചൊവ്വാഴ്ച രാത്രി കെഎസ്‍യുവിന്റെ കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു . പ്രതിഷേധം. സംഭവത്തില്‍ പിന്നീട് അധ്യാപകരും കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‍യുവും കോളേജിനകത്ത് പ്രതിഷേധ പ്രകടനവും നടത്തി. അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടാൽ അറിയാവുന്ന 60 എസ് എഫ് ഐ പ്രവർത്തകർകെതിരെയും പുറത്ത് നിന്നെത്തിയ എസ് എഫ് ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകൾ തുടങ്ങുന്ന കാര്യം കോളേജ് പിടിഎ യോഗം ചേര്‍ന്ന് തീരുമാനം എടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here