ദേവികുളം എംഎൽഎ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിഷയത്തിൽ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ യുഡിഎഫ് സ്ഥാനാർഥി ഡി കുമാരനെ അഭിനന്ദിക്കുന്നുവെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ട്വന്റി ഫോറിനോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ നൽകിയ ഹർജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന വേളയിൽ ഞങ്ങൾ ഈ വിഷയത്തെ പറ്റി വരണാധികാരിയോട് സൂചിപ്പിച്ചിരുന്നു എന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. എന്നാൽ വരണാധികാരി തങ്ങളുടെ വാദം അംഗീകരിച്ചില്ല എന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അന്ന് അദ്ദേഹം ഞങ്ങളുടെ ആരോപണം ഗൗരവമായി എടുത്തിരുന്നുവെങ്കിൽ ഇന്ന് ഇത്തരമൊരു നിയമ നടപടിയുടെ ആവശ്യം വരില്ലായിരുന്നു. എന്നാൽ വരണാധികാരി ഇടത് പക്ഷത്തോടെ അനുഭാവം പുലർത്തുന്ന രീതിയിലായിരുന്നു തീരുമാനം എടുത്തത് എന്ന് അദ്ദേഹം ആരോപിച്ചു. ജനാതിപത്യ സംവിധാനത്തിന്റെ നിലനിൽപ്പ് ശരിയുടെ പക്ഷത്തിന്റെ വിജയത്തിലാണെന്ന് അദ്ദേഹത്തെ വ്യക്തമാക്കി.

ട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി നിലവിൽ പരിഗണിച്ചിട്ടില്ല.

2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഫട്ടത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here