
നീഹാര റിസോര്‍ട്‌സ് സംഘടിപ്പിച്ച യജ്ഞത്തില്‍ 30-ഓളം കയാകുകള്‍ പങ്കെടുത്തു, റീമ കല്ലിങ്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
കൊച്ചി: ആഗോളജലദിനം പ്രമാണിച്ച് വെമ്പനാട്ടു കായലില്‍ ചേരുന്ന പെരിയാറിന്റെ കൈവഴിയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മുഴുദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചും ആസ്റ്റര്‍ മെഡ്‌സിറ്റിക്കു സമീപമുള്ള കോതാട് ദ്വീപിലെ റിസോര്‍ട്ടായ നീഹാര റിസോര്‍ട്ട് ആന്‍ഡ് സ്പാ.
സ്‌കൂബ കൊച്ചിന്‍, കാലിപ്‌സോ അഡ്വഞ്ചേഴ്‌സ്, ബെന്‍സ് ക്രൂയ്‌സ്, സീക്രട്ട് റൂട്ട്‌സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തില്‍ 30 ഓളം കയാക് ബോട്ടുകള്‍ അണിചേര്‍ന്നു. സിനിമാതാരം റീമ കല്ലിങ്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നീഹാര റിസോര്‍ട്ടില്‍ കൊച്ചി മെട്രോ, സെന്റ് തെരേസാസ് കോളേജ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മുഴുദിന ബോധവല്‍ക്കരണ പരിപാടി കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. സെന്റ് തെരേസാസ് കോളേജ്, കുസാറ്റ്, മാല്യങ്കര എസ്എന്‍എം കോളേജ് എന്നിവിടങ്ങളില്‍ നി്ന്നുള്ള വളണ്ടിയര്‍മാര്‍ പങ്കെടുത്തു. പരിസ്ഥിതി വിദഗ്ധരായ ഡോ. ജിജി ജോസഫ്, ഡോ. ശ്രീകാന്ത്, ഡോ. അനില അലക്‌സ്, ഡോ. ജിബി കുര്യാക്കോസ് എന്നിവര്‍ ക്ലാസുകളെടുത്തു. പരിസ്ഥിതി സൗഹാര്‍ദ ഫോട്ടോഗ്രാഫുകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ശ്യാം കൃഷ്ണന്‍ എന്നിവര്‍ ഉല്‍ഘാടനവും അഡ്വഞ്ചര്‍ ടൂറിസം വിദഗ്ധന്‍ വിശാല്‍ കോശി എന്നിവര്‍ പ്രസംഗിച്ചു. ജലദിനപരിപാടികളുടെ തുടര്‍ച്ചയായി കണ്ടല്‍ച്ചെടി പ്ലാന്റിംഗ്, പരിസ്ഥിതി സൗഹാര്‍ദ അക്വടൂറിസം, വാട്ടര്‍സ്‌പോര്‍ട്‌സ്, പക്ഷികളുടെ ഫോട്ടോഗ്രഫി തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് നീഹാര റിസോര്‍ട്‌സ് ആന്‍ഡ് സ്പാ എംഡി തോമസ് വര്‍ഗീസ് പറഞ്ഞഉ.
ഫോട്ടോ ക്യാപ്ഷന്‍: ആഗോളജലദിനം പ്രമാണിച്ച് കൊച്ചി കായലില്‍ നീഹാര റിസോര്‍ട്‌സ് ആന്‍ഡ് സ്പാ കയാകിംഗിലൂടെ സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണം സിനിമാതാരം റീമ കല്ലിങ്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
ഫോട്ടോ 2 – ആഗോളജലദിനം പ്രമാണിച്ച് കൊച്ചി കായലില്‍ നീഹാര റിസോര്‍ട്‌സ് ആന്‍ഡ് സ്പാ കയാകിംഗിലൂടെ സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണം