സംസ്ഥാന നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഉള്‍പ്പെടെ എട്ട് ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് സര്‍ക്കാറുകളുടെ അവകാശമാണെന്നും, ഭരണഘടന കര്‍ത്തവ്യം നിര്‍വഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്ന തെലങ്കാന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

 

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിയ്ക്കുന്നതിനുള്ള ബില്ലിലും, വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും, നേരത്തെ തന്നെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഉള്‍പ്പെടെ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിരുന്നില്ല.

 

വിവാദ ബില്ലുകള്‍ രാഷ്ട്രപതിയ്ക്ക് വിടാനാണ് സാധ്യതയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗവര്‍ണറെ പതിനാല് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതാണ് വിവാദമായ ചാന്‍സലര്‍ ബില്‍. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. മന്ത്രിമാര്‍ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. കാര്യങ്ങള്‍ വിശദീകരിയ്ക്കാന്‍ മന്ത്രിമാര്‍ ആറുമാസം സമയമെടുത്തിരുന്നു അതുകൊണ്ട് തീരുമാനത്തിലെത്താന്‍ ഇനി തനിയ്ക്കും സമയം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here