Monday, June 5, 2023
spot_img
Homeന്യൂസ്‌കേരളംപശുക്കൾക്കുനേരെ ലൈംഗിക അതിക്രമം, കൊല്ലത്ത് യുവാവ് അറസ്റ്റിൽ

പശുക്കൾക്കുനേരെ ലൈംഗിക അതിക്രമം, കൊല്ലത്ത് യുവാവ് അറസ്റ്റിൽ

-

കൊല്ലം: പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷാണ് അറസ്റ്റിലായത്. സലാഹുദ്ദീൻ എന്നയാളുടെ പശുവിനെയാണ് ഇയാൾ ഉപദ്രവിച്ചത്.

റബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ മാറ്റിക്കെട്ടാൻ എത്തിയപ്പോഴാണ് അതിനെ സുമേഷ് ഉപദ്രവിക്കുന്നത് കണ്ടത്. സലാഹുദ്ദീന്റെ ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സുമേഷ് ഓടി വീട്ടിനുളളിൽ കയറി. വിവരമറിഞ്ഞെത്തിയ ചിതറ പൊലീസ് ‌ഏറെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്.

കുറച്ചുമാസങ്ങൾക്കുമുമ്പ് സലാഹുദ്ദീൻ വളർത്തിയിരുന്ന മറ്റൊരു പശു ചത്തിരുന്നു. ഇതിനെ താൻ പീഡിപ്പിച്ചുകൊന്നതാണെന്ന് സുമേഷ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ മദ്യലഹരിയിലാണ് ഇയാൾ പറഞ്ഞതെന്ന് കരുതി ആരും ഗൗനിച്ചില്ല. പശുവിലെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നത് നേരിൽ കണ്ടതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.

ലഹരിക്ക് അടിമയായ സുമേഷ് നിരന്തര ശല്യക്കാരനെന്നാണ് നാട്ടുകാർ പറയുന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ എത്തി അതിക്രമം കാണിക്കാറുണ്ടെന്നും സ്കൂൾ കുട്ടികൾക്കുനേരെയും സ്ത്രീകൾക്കുനേരെയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത് പതിവാണെന്നും അവർ പറയുന്നു. പൊലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അഭിനയിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്.ഇയാൾക്കെതിരെയുള്ള പരാതികൾ വിശദമായി അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

ജില്ലയിലെ ചടയമംഗലം, പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയിലുള്ള കുറ്റങ്ങളിൽ ഏർപ്പെട്ടവരെ പൊലീസ് അടുത്തിടെ അറസ്റ്റുചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: