കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട പൂ​ങ്കാ​വ് പൂ​ത്തേ​ത്ത് സൈ​ജു സൈ​മ​ൺ, ഭാ​ര്യ ജീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ സൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ആ​ദ്യം ക​ണ്ട​ത്. പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ഭാ​ര്യ​യെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി സൈ​ജു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. സൈ​ജു കു​വൈ​റ്റ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ലെ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​ണ് ജീ​ന.
 
 

LEAVE A REPLY

Please enter your comment!
Please enter your name here