
ഓരോ ജീവനും വിലപ്പെട്ടതാണെന്ന കരുതലോടെ സമയപരിധികളില്ലാതെ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അവരുടെ ജീവനും വിലപ്പെട്ടതാണ്. ഏത് വൈകാരികതയുടെ പേരിലായാലും അവര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. ഇനി ഒരു ആരോഗ്യപ്രവര്‍ത്തകരും അക്രമിക്കപ്പെടരുത് എന്നും ആരോഗ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അന്താരാഷ്ട്ര നഴ്സസ് ദിനമാണ് ഇന്ന്. കനിവോടെ പുഞ്ചിരിക്കുന്ന ആ മുഖങ്ങള്‍ എത്ര കഠിനമായ വേദനയിലും നമുക്ക് ആശ്വാസമാണ്. തലോടല്‍ സാന്ത്വനമാണ്. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടതിന്റെ വേദനയിലാണ് നാം എല്ലാവരും. ഓരോ ജീവനും വിലപ്പെട്ടതാണെന്ന കരുതലോടെ സമയപരിധികളില്ലാതെ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നാം ഓരോരുത്തരും കടപ്പെട്ടവരാണ്. അവരുടെ ജീവനും വിലപ്പെട്ടതാണ്. ഏത് വൈകാരികതയുടെ പേരിലായാലും അവര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. ഇനി ഒരു ആരോഗ്യപ്രവര്‍ത്തകരും അക്രമിക്കപ്പെടരുത്