റോയി മുളകുന്നം

വിവിധ സർക്കാർ ഓഫീസുകൾ മുഖേന നടപ്പാക്കേണ്ട പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു സംവിധാനം സർക്കാർ ലഭ്യമാക്കണം എന്ന ശുപാർശ രണ്ടാം ലോക കേരള സഭയിൽ പ്രവാസി പ്രതിനിധികൾ ഉന്നയിച്ചിരുന്നു. പ്രവാസികൾക്കായി എല്ലാ ജില്ലാ കളക്ടറേറ്റുകളിലും പ്രവാസി സെല്ലുകൾ ആരംഭിക്കുമെന്ന് മൂന്നാം സമ്മേളനത്തിൽ ബഹു. റവന്യൂ മന്ത്രി അറിയിച്ചിരുന്നു. 

 റവന്യൂ – സർവ്വേ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനുമായി പ്രവാസിമിത്രം എന്ന ഓൺലൈൻ പോർട്ടൽ  സർക്കാർആരംഭിച്ചിരിക്കുന്നു.പോർട്ടൽ മുഖേന ലഭിക്കുന്ന അപേക്ഷകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രവാസി സെല്ലുകളും ആരംഭിച്ചു.. 

പ്രവാസിമിത്രം, പ്രവാസി സെൽ എന്നിവയുടെ ഉദ്‌ഘാടനം 2023 മെയ് 17 ന്  ബഹു. മുഖ്യമന്ത്രി നിർവ്വഹിച്ചു.

രണ്ടാം ലോക കേരള സഭയിൽ ഉയർന്നു വന്ന പ്രധാനപ്പെട്ടആവശ്യങ്ങളിലൊന്നായിരുന്നു വിവിധ സർക്കാർ ഓഫീസുകൾ മുഖേന നിറവേറ്റപ്പെടേണ്ട പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരുസംവിധാനത്തിന്റെ ആവശ്യകത. കേരളത്തിലെ വിവിധ ഓഫീസുകളിൽ പ്രവാസികൾ സമർപ്പിക്കുന്ന അപേക്ഷകളുടെ തൽസമയ സ്ഥിതി വിവരങ്ങൾ അറിയുന്നതിനും അപാകതകൾ ഉണ്ടെങ്കിൽ യഥാസമയം പരിഹരിക്കുന്നതിനും നിലവിൽ സംവിധാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് ലോക കേരള സഭയിൽഅവതരിപ്പിക്കുകയുണ്ടായി. ഇതിന് ഒരു പരിഹാരമെന്ന നിലയിൽ റവന്യൂ- സർവ്വേവകുപ്പുകളിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച അപേക്ഷകളും പരാതികളും, നിവേദനങ്ങളും സ്ഥീകരിക്കുന്നതിനും അവയിൽ സ്വീകരിക്കുന്ന നടപടികൾ യഥാസമയം അപേക്ഷകനെ അറിയിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് റവന്യുവകുപ്പ്  ‘പ്രവാസിമിത്രം’ എന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത് .

‘പ്രവാസിമിത്രം’ എന്ന ഓൺലൈൻ പോർട്ടൽ മുഖേന വിദേശത്തുള്ള കേരളിയർക്ക് റവന്യൂ- സർവ്വേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെതൽസ്ഥിതി അറിയുന്നതിനും അവ സംബന്ധിച്ചുള്ള പരാതികളും ഓൺലൈനായി സമർപ്പിക്കുന്നതിനും സാധിക്കുന്ന വിധവാണ് രൂപികൃതമായിരിക്കുന്നത് . ഇത്തരത്തിൽ ലഭിക്കുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിന്ലാൻറ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തിൽ അസിസ്റ്റൻറ് കമ്മിഷണർ (LR)ടെനേതൃത്വത്തിലും ജില്ലാ കളക്ടറേറ്റുകളിൽ ഡെപ്യൂട്ടി കളക്ടർ(RR)-ടെനേതൃത്വത്തിലും പ്രവാസി സെല്ലുകൾ രൂപികരിക്കുന്നു. ‘പ്രവാസിമിത്രം’ വഴിലഭുമാകുന്ന അപേക്ഷകൾ കൈകാര്യം ചെയ്ത് അവയുടെ പുരോഗതി യഥാസമയംരേഖപ്പെടുത്തുന്നതിനായി എല്ലാ റെവന്യൂ സർവ്വേ ഓഫിസുകളിലും പ്രത്യേകനോഡൽ ഓഫീസർമാരെ നിയമിക്കുന്നതുമാണ്. ഇത്തരത്തിൽ വളരെ വിപുലമായ സംവിധാനങ്ങളോടുകൂടിയുള്ള ‘പ്രവാസിമിത്രം’ ഓൺലൈൻ പോർട്ടലിന്റെയുംപ്രവാസി സെല്ലുകളുടെയും പ്രവർത്തനോദ്ഘാടനം മെയ് 17 ന്  തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീപിണറായി വിജയൻ നിർവ്വഹിച്ചു. ബഹു. നിയമസഭാ സ്പീക്കർ ശ്രി എ.എൻ. ഷംസീർ മുഖ്യാതിഥിയായും പങ്കെടുത്തു.മന്ത്രിമാരായ രാജു എബ്രാഹം, വിദ്യാഭ്യാസ വകുപ്പു മന്ത്രി വി   ശിവൻകുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

ലോക കേരള സഭയുടെ ആവശ്യം അംഗീകരിച്ച് പ്രവാസി മിത്രം എന്ന പോർട്ടൽ രൂപികരിച്ച് നടപ്പാക്കിയതിൽ ലോക കേരള സഭാ ഡയക്ടർ ഡോ. കെ വാസുകി ഐ.എ.എസ് നന്ദി രേഖപ്പെടുത്തി.

ലോക കേരള സഭ (എൽ കെ എസ്)യിലൂടെ പ്രവാസികളുടെ ആവശ്യങ്ങൾഒന്നൊന്നായി നടപ്പിലാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here