തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് യു ഡി എഫ് പ്രതിഷേധം. പ്രധാന ഗേറ്റുകളെല്ലാം പ്രതിഷേധക്കാർ ഉപരോധിച്ചു. സമരക്കാർ അബ്ദുൾ നാസർ ഐ എ എസിനെയും സെക്രട്ടറിയേറ്റ് ജീവനക്കാരെയും തടഞ്ഞു. സമരക്കാരെ തള്ളിമാറ്റിയ ശേഷം ജീവനക്കാരെ കയറ്റിവിടാനുള്ള ശ്രമത്തിലാണ് പൊലീസ്.

സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ വിമർശിച്ചു. ഡോ. വന്ദനാ ദാസ് കൊലക്കേസും താനൂർ ബോട്ടപകടവും ഇതിന് തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. അനധികൃത ബോട്ട് സർവീസിന് പിന്നിൽ മലപ്പുറത്തെ മന്ത്രിയാണെന്നും പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

‘അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളത്തെ ചാമ്പാൻ ഇരട്ടച്ചങ്കൻ’- സുധാകരൻ വിമർശിച്ചു. ജനദ്രോഹ സർക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എല്ലാത്തിനും നികുതി കൂട്ടി ജനത്തെ വലച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ സമരം നിരാശകൊണ്ടാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. സമരത്തിലും ഗതാഗത നിയന്ത്രണത്തിലും തലസ്ഥാനത്തെ ജനങ്ങൾ വലയുകയാണ്.രാവിലെ ആറ് മണിയോടെയാണ് ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റുകൾ വളഞ്ഞത്. എട്ട് മണിയോടെ മറ്റുജില്ലകളിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ, നേതാക്കളായ രമേശ് ചെന്നിത്തല, പാലോട് രവി അടക്കമുള്ളവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here