കേരളത്തില്‍ കാലവര്‍ഷം ഇത്തവണ വൈകും. ജൂണ്‍ നാലിനാകും കാലവര്‍ഷം കേരളത്തില്‍ എത്തുകായെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലവര്‍ഷം ജൂണ്‍ ഒന്നിന് മുമ്പായി എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജൂണില്‍ ചിലയിടങ്ങളില്‍ കൂടുതലും ചിലയിടങ്ങളില്‍ കുറവും മഴയയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here