ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും സംഘത്തിനും കേന്ദ്രാനുമതി ലഭിച്ചതായി ലോക കേരള സഭ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥൻ നായർ അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ കൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി. ജോയി ഡോ.വാസുകി ഐ എ എസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി ജനറൽ മാനേജർ അജിത് കോലശ്ശേരി നോർക്ക ഡയറക്ടർ ജെ കെ മേനാൻ തുടങ്ങി ക്ഷണിക്കപ്പെട്ട ഇരുന്നൂറിലധികം പ്രവാസി നേതാക്കൾ ന്യൂയോർക്കിൽ മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും

.സമ്മേളന നഗരിയായ ന്യൂയോർക്ക് ടൈം സ്ക്വയർ മാരിയറ്റ് മർ ഹോട്ടൽ സമ്മേളന ഹാളുകൾ അതിഥികൾക്കായുള്ള സൗകര്യങ്ങൾഎല്ലാം ഇതിനോടകം ഒരുക്കിക്കഴിഞ്ഞു ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന അമേരിക്കയിലെ മലയാളി പ്രവാസി സംഗമം കൂടിയാകും ഈ സമ്മേളനം ഫൊക്കാനയുടെ ആദ്യ പ്രസിഡന്റും ഇപ്പോൾ നോർക്ക ഡയറക്ടറുമായ ഡോ. എം അനിരുദ്ധൻ ചീഫ് കോർഡിനേറ്റർ അയി വിവിധകമ്മിറ്റികൾ ഈ സമ്മേളനത്തിനായി പ്രവർത്തിച്ചു വരുന്നു ഓർഗനൈസിംഗ് കമ്മിറ്റിയിൽ ലോക കേരള സഭാംഗം ഷിബു പിള്ള സെക്രട്ടറിയാണ്.ഫൊക്കാന പ്രസിഡന്റും ലോക കേരളാ സഭയുടെ ഗോൾഡൻ സ്പോൺസറുമായ ഡോക്ടർ ബാബു സ്റ്റീഫൻ

, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. പ്രദീപ് ചേന്നാംപള്ളിൽ സിബി ഗോപാലകൃഷ്ണൻ എന്നിവരാണ് ജോ സെക്രട്ടറിമാർ,ഹോസ്പിറ്റാലിറ്റി ചെയർ ആയി പോൾ കറുകപ്പിള്ളിയിയും ബിസിനസ് പ്രോഗ്രാം ചെയർ ആയി ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ജോൺ ഐസക്കും പ്രവർത്തിക്കുന്നു .അനുപമ വെങ്കിടേഷ് റോയ് മുളകുന്നം എന്നിവരാണ് മീഡിയ കോ-ഓർഡിനെറ്റർമാർ

.വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു വിപുലമായ പ്രവർത്തങ്ങളാണ് നടക്കുന്നത്. ഒരുക്കങ്ങൾ തുടരുമ്പോൾ മികച്ച സംഘാടന മികവായി ഈ സമ്മേളനം മാറും എന്ന കാര്യത്തിൽ സംശയമില്ല .അതിഥികൾ എത്തുന്ന ദിവസം മുതൽ അവരുടെ താമസ സൗകര്യം മുതൽ എല്ലാം ഇതിനോടകം റെഡിയാക്കിക്കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here