ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11, തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുമ്പോൾ അതിനു നേതൃത്വം നല്‍കുന്ന നോർക്ക ഡയറക്ടർ ഡോ.എം. അനുരദ്ധന്‍ മാധ്യമ പ്രവർത്തക അനുപമ വെങ്കിടേശ്വരനുമായി സമ്മേളനത്തിന്റെ ഒരുക്കങ്ങളെപ്പറ്റിയും പ്രതീക്ഷകളെപ്പറ്റിയും സംസാരിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും ഈ സമ്മേളനമെന്ന് അദ്ദേഹം വിലയിരുത്തുന്നു. (പ്രസക്ത ഭാഗങ്ങൾ) അനുപമ: ലോക കേരള സഭ രൂപീകരിച്ച ശേഷം ആദ്യമായാണ് അമേരിക്കയില്‍ മേഖലാ സമ്മേളം നടക്കുന്നത്. എന്താണ് ഇതിന്റെ പ്രസക്തി? എന്താണ് ഇതുകൊണ്ടുള്ള നേട്ടങ്ങള്‍? ഉത്തരം: ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് ഇതുവരെ നടന്നത് എന്താണ്, എവിടേക്കാണ് പോകുന്നത് എന്ന പഠനത്തിന്റെ ഭാഗമായാണ് റീജയണല്‍ സമ്മേളനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരു റീജിയണും, യൂറോപ്യന്‍- യു.കെ.ക്ക് ഒരു റീജിയണും അമേരിക്കയ്ക്ക് ഒരു റീജിയണും. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കും നമ്മള്‍ ആഗ്രഹിക്കുന്ന മേഖലയിലേക്കും എത്തിയിട്ടുണ്ടോ എന്ന് പഠിക്കാന്‍ കൂടിയുള്ള പരിപാടിണിത്. അതുകൊണ്ടാണ് ന്യൂയോര്‍ക്ക് തന്നെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് എല്ലാത്തിനെയും പ്രതിനിധീകരിക്കുന്നു.

ഇവിടെ വേദി കണ്ടുപിടിക്കുക എന്നത് ഒരു ചലഞ്ച് ആയിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് ഇത് നടത്താന്‍ കഴിയും എന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. വേദി കണ്ടുപിടിക്കുക എന്നത് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതു പോലെയാണ്. തുടക്കം മുതല്‍ ഭാഗ്യം നമ്മുടെ കൂടെയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു കണ്‍വന്‍ഷന്‍ സമുച്ചയം കിട്ടിയത്. അതില്‍ എല്ലാവരും ആഹ്ലാദഭരിതരാണ്. അനുപമ: മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ പരിപാടി, മൊത്തം മലയാളികളുടെ പരിപാടിയാണ്. എല്ലാ അമേരിക്കന്‍ മലയാളികളുടേതുമാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മലയാളികളുടെ പങ്കാളിത്തം ഇതില്‍ ഉറപ്പു വരുത്തിയിട്ടുണ്ടോ.? ഉത്തരം: മലയാളി സംഘടനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന നമുക്ക് ഏറെക്കുറെ അറിയാം. 200 ലേറെ മലയാളി സംഘടനകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ വ്യത്യസ്ഥതകളെ മാനിച്ചുകൊണ്ട് എല്ലാ സംഘടനകള്‍ക്കും തുല്യമായി പ്രധാന്യം നല്‍കി. അഞ്ചു പേരുടെ സംഘടനയായാലും, 200 പേരുള്ള സംഘടനയായാലും ഫൊക്കാന പോലുള്ള വലിയ സംഘടനയായാലും അതിന്റെ നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും, അവരുടെ വാക്കുകള്‍ക്കും തുല്യമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാതിനിധ്യം നടപ്പിലാക്കുന്നത്. ഇത് മലയാളി ഏകീകരണത്തിന്റെ വേദിയാക്കി മാറ്റാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അനുപമ: നോര്‍ക്ക ഡയറക്ടറാണ് താങ്കള്‍. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉത്തരം: 20 വര്‍ഷത്തിലധികമായി നോര്‍ക്ക പ്രവര്‍ത്തിക്കുന്നുണ്ട്. നോര്‍ക്കയുടെ ആരംഭകാലത്ത് നമ്മളെ അലട്ടികൊണ്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം വളരെ മോശം ജോലി സാഹചര്യങ്ങളും പരിമിതികളും ഉള്ള മലയാളികള്‍ ആയിരുന്നു. വളരെ പ്രാകൃതമായ ജീവിതരീതി പോലും ഗള്‍ഫിലുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ നോട്ടം ഗള്‍ഫിലേക്കായിരുന്നു.

അമേരിക്കയിലുള്ള നമ്മളെയെല്ലാം സമ്പന്നരായിട്ടാണ് ആളുകള്‍ കാണുന്നത്. അമേരിക്കയിലെ മലയാളികള്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ ഒരിക്കലും ഇന്നിന്ന കാര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ എന്തുകിട്ടി എന്നതല്ല, എന്തുകൊടുക്കാന്‍ കഴിയുമെന്നാണ് ചിന്തിക്കുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇവര്‍ക്ക് എല്ലാം ഒരു മാതൃകയായിരുന്നു ഇത്. അങ്ങനെയാണ് ഞങ്ങള്‍ റീജിണല്‍ കണ്‍വന്‍ഷന്‍ നടത്താന്‍ തയ്യാറാണ് എന്നു പറയുന്നത്. അനുപമ: മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അമേരിക്കന്‍ മലയാളികളോട് സംവദിക്കുവാന്‍ എത്തുകയാണ്. അതുകൊണ്ടുതന്നെ ഈ അവസരത്തെ മികച്ച രീതിയില്‍ വിനിയോഗിക്കണം. അമേരിക്കയിലെ ടെക്ക്, രാഷ്ട്രീയ മേഖലയിലായാലും ബിസിനസ് മേഖലയിലും പ്രമുഖരായ മലയാളികള്‍ ഉണ്ട്. ഇവരൊക്കെ ഒന്നുചേരാനും സംവദിക്കാനും ഏതു രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്? ഉത്തരം: ഇപ്പോള്‍ മൂന്നു ദിവസത്തെ പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. അതിന്റെ ഫോര്‍മാലിറ്റികള്‍ ആദ്യ ദിവസം തീരുമാനിക്കും. ഇതുവരെ നടന്നിട്ടുള്ളതിന്റെ സാധ്വീനം എന്തെന്ന് പഠിക്കുന്നതിനു വേണ്ടിയുള്ളതാണ്. രണ്ടാമത്തെയും മൂന്നാമത്തേയും ദിവസം നമുക്ക് എന്തൊക്കെ കഴിവുകൾ ഉണ്ട് എന്നറിയിക്കാനും കൂടിയുള്ളതാണ്. സാധാരണ കാണുമ്പോള്‍ ഹായ് പറഞ്ഞു പിരിയുകയാണ് നമ്മള്‍ ചെയ്യുന്നത്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നമ്മള്‍ അറിയാറില്ല. ആ ശ്രദ്ധയില്ലായ്മയില്‍ നിന്ന് അവയെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. അമേരിക്കയിലെ മലയാളികള്‍ സമ്പന്നരാണ്. പലമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

വലിയ ജനാവലിയെ ടൈംസ് സ്വകയറില്‍ പ്രതീക്ഷിക്കുന്നുണ്ടോ?. കേരളത്തെ ടൈംസ് സ്‌ക്വയറില്‍ കൊണ്ടുവരാന്‍ കഴിയുമോ? ഉത്തരം: കേരളത്തെ ടൈംസ് സ്വകയറില്‍ കൊണ്ടുവരും. കേരളത്തെ കുറിച്ച് ടൈംസ് സ്‌ക്വയര്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കും. ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമായ ടൈംസ് സ്വകയറില്‍ എങ്ങനെ നമ്മുടെ ആളുകളെ സുരക്ഷിതമായി കൊണ്ടുവരാന്‍ കഴിയും എന്നതാണ് ആദ്യം ആലോചിച്ചത്. ഫൊക്കാന രൂപീകൃതമാകുന്നത് 40 വര്‍ഷം മുമ്പാണ്. കൊളംബിയ യൂണിവേഴ്‌സി്റ്റിയുടെ മുന്നില്‍വച്ചാണ് അത് ചെയ്തത്. അന്നത്തെ ധൂര്‍ത്ത് ആര്‍ക്കും ധൂര്‍ത്ത് എന്ന് പറയാന്‍ കഴിയില്ല. അന്ന് ആരുടെ കൈയിലും പൈസയില്ലായിരുന്നു. ഞങ്ങളുടെ കൈയിലെ ക്രെഡിറ്റ് കാര്‍ഡു ഉപയോഗിച്ചാണ് നടത്തിയത്. മനസ്സിന്റെ ധൈര്യത്തിലാണ് അത് ചെയതത്. ആദ്യമായി സ്ഥലം കാണാന്‍ ചെല്ലുമ്പോള്‍ കൊളംബിയ യൂണിവേഴ്‌സിയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി യൂണിവേഴിസിറ്റിയുടെ അകത്തേക്ക് നടക്കുമ്പോള്‍ പോലീസുകാര്‍ വന്നു പറഞ്ഞു.. അറിയാം നിങ്ങള്‍ ഇവിടുത്തുകാരല്ലെന്ന്, തിരിച്ചുവരുമ്പോള്‍ കാറിന് ടയര്‍ കാണില്ല എന്ന്. അന്ന് ഞങ്ങള്‍ ഏറ്റവും സുരക്ഷിതമായി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പരിപാടി നടത്തി.

ഇന്ന് സുരക്ഷയുടെ കാര്യത്തില്‍ അമ്പതിലേറേ മലയാളികൾ ന്യു യോർക്ക് പോലീസിലുണ്ട്. അതിലുപരി ഒരു വലിയ സംഘം മലയാളി യുവാക്കളുണ്ട്. അവരുടെ വളര്‍ച്ച, അവരുടെ ഡെഡിക്കേഷന്‍. എല്ലാവരും അഭിമാനഭരിതരാണ്. ടൈംസ് സ്കവയറില്‍ നിന്ന് ഉരുത്തിരിഞ്ഞു വരും അടുത്ത നൂറു വര്‍ഷത്തെ കേരളത്തിലെ പ്രവര്‍ത്തനരീതികള്‍. കേരളം ലോകത്തിന് എന്തു സംഭാവനകള്‍ നല്‍കും എന്നും. അനുപമ: സ്ഥിരം പ്രവാസ ജീവിതം നടത്തുന്ന, സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ പുതുതലമുറയുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നു. അവര്‍ എന്തു തിരിച്ചു കൊടുക്കുന്നു? ഈ സമൂഹത്തിന്. അത്തരത്തിലുള്ള തിരിച്ചുനല്‍കിലിന്റെ തുടക്കമായി ഈ സമ്മേളനത്തെ കാണാന്‍ കഴിയുമോ? ഉത്തരം: അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത് ത് 50 വര്‍ഷം മുമ്പാണ്. അമേരിക്കന്‍ മലയാളികളുടെ ജീവിതരീതി ഇവിടുത്തെ ജീവിതവുമായി ചേര്‍ന്ന് പുതിയ ഒരു സംസ്‌കാരമാണ് രൂപപ്പെട്ടത്. നമ്മളുടെ കുട്ടികളുടെ വിദ്യാഭ്യാസം എവിടെ ചെന്നെത്തും. പലരും അഭിമാനമായി പറയുന്നത് എന്റെ കുഞ്ഞുങ്ങള്‍ക്ക് മലയാളം അറിയില്ല എന്ന്. ഞങ്ങള്‍ നടുറോഡില്‍ ഇറങ്ങി നിന്ന് പറഞ്ഞു അങ്ങനെ അല്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് മലയാളം അറിയാം എന്ന്.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി. ഡോ. ജോര്‍ജ്ജ് സുദര്‍ശൻ 1978-ല്‍ മലയാളം സ്‌ക്കൂള്‍ ആരംഭിച്ചു . കർണാടകയില്‍ നിന്ന് വന്ന കലാകാരിയെ കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ ഏര്‍പ്പാടുചെയ്തു. ഈ പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുമ്പോള്‍ അതൊടൊപ്പം മലയാളി സമൂഹത്തിലെ കുട്ടികള്‍ മലയാളം പഠിക്കുന്നു. അന്നു മുതല്‍ തുടങ്ങിയ ഏകാഗ്രമായ പരിപാടികളുടെ ഭാഗമാണ് ഇന്ന് മലയാളം നന്നായി സംസാരിക്കുന്ന രണ്ടാമത് തലമുറ. അതു അമേരിക്കന്‍ മലയാളികളുടെ വളര്‍ച്ചയാണ്. എത്രമാത്രം നമ്മള്‍ വളര്‍ന്നാലും കേരളീയ മൂല്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉണ്ടായിരുന്നു. ഏതിനും പരിമിതകളുണ്ടാകാം. പക്ഷെ ടൈംസ് സ്‌ക്വയറില്‍ നടന്നു കയറാനും അതിനനുസരിച്ച് അ്‌മേരിക്കന്‍ ജീവിതത്തിന്റെ ശാഖയാണ് ഞങ്ങള്‍, അതിന്റെ ഭാഗമാണെന്ന് ഉറച്ചു പറായാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ എല്ലാം അനുഗ്രഹീതരാണ്. അനുപമ: ഈ സമ്മേളത്തില്‍ താങ്കള്‍ ഉറ്റുനോക്കുന്ന കാര്യം. അല്ലെങ്കില്‍ ഒന്നിലധികം കാര്യങ്ങള്‍ എന്താണ്? ഉത്തരം: മലയാളികൾ ഓരോ രംഗത്തും എവിടെ എത്തി എന്നു കാണിക്കാനും അതു പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കാനും ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം നേടികഴിഞ്ഞാല്‍ പിന്നെ വ്യവസായത്തിലേക്കിറങ്ങാന്‍ മലയാളികള്‍ക്ക് മടിയാണ്. പലരും അധ്യാപകനായോ അല്ലെങ്കില്‍ അതുപോലുള്ള ജോലിയിലേക്കോ ആണ് പോകുന്നത്. ഏറ്റവും നല്ല കാര്‍. വാങ്ങുക. വീട് വയ്ക്കുക തുടങ്ങിയ ബാഹ്യമായ ചെലവുകള്‍ക്കാണ് മലയാളികള്‍ പ്രധാന്യം നല്‍കുന്നത്

ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിൽ നമ്മുട കുഞ്ഞുങ്ങളെ നമ്മൾ അയക്കുന്നു . അവരെ വെല്ലാൻ ഇവിടെ വേറെ ആരുമില്ല . അതിൽ നിന്ന് ഉണ്ടാക്കിയിരിക്കുന്ന ദൃഢവിശ്വാസവും അതിൽ നിന്ന് ഉണ്ടാക്കിയിരിക്കുന്ന പ്രമാണങ്ങളും ആണ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നത് . അതാണ് ഏറ്റവും പ്രധാനമായിട്ട് നമ്മൾ പ്രതീക്ഷിക്കുന്നത് . ആ വളർച്ചക്ക് സമൂഹത്തെ ഒരുമിച്ചു കൂട്ടി കൊണ്ടുപോകാനുള്ള ഒരു വേദിയാണ് ടൈംസ് സ്‌ക്വയറിലെ വീഥികളിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്നത് . അവിടെ കൂടുന്ന ലക്ഷോപലക്ഷം ആളുകൾ ഈ മലയാളി സമൂഹത്തിന്റെ സമൂർത്തമായ കലാപരിപാടികളും പ്രകടനങ്ങളും അനുബന്ധമായ കാര്യങ്ങളും കാണുമ്പോൾ ജൂൺ 9,10,11 കേരളചരിത്രത്തിൽ ഒരു പുതിയ പേജ് ആയിരിക്കും. ധൈര്യത്തോടു കൂടി അതിനു നേതൃത്വം നൽകാൻ, ഒരു ഉൾക്കാഴ്ച ഉണ്ടാക്കിത്തരാൻ സാധിച്ച ഒരു മുഖ്യമന്ത്രിയെ കിട്ടി . വളരെ പരിമിതമായ പദങ്ങളാൽ പ്രവർത്തനശേഷി കുത്തിവച്ച ഒരു സമൂഹത്തെയാണ് കേരളീയ ജനതയിൽ അദ്ദേഹം ഉളവാക്കിയിരിക്കുന്നത് . അതിൽ ഞാൻ അഭിമാനിക്കുന്നു . നമുക്ക് നേതൃത്വം ഉണ്ട്. ലോകമെമ്പാടും കേരളത്തെ പറ്റി ആളുകൾ പറയുന്നു. എവിടെ ചെന്നാലും മലയാളി ആണെന്ന് പറഞ്ഞാൽ അത് അഭിമാനകരം. അതിനൊരു സ്പിരിറ്റ് കുത്തി വെക്കാൻ, അതിനൊരു പ്രത്യേക മണ്ഡലം ഒരുക്കി തീർക്കാൻ നമ്മുടെ മുഖ്യമന്ത്രിക്ക് സാധിച്ചു.

നമ്മളെപോലുള്ളവരെ പ്രേരിപ്പിക്കാൻ, പ്രോത്സാഹിപ്പിക്കുവാൻ നിശബ്ദമായി മാറി നിന്നിട്ടാണ് ഇതെല്ലാം ചെയ്യുന്നത് . നമ്മളെപോലുള്ള സാധാരണക്കാരായ മലയാളികൾ അഭിമാനത്തോട് കൂടി ഇതിൽ പങ്കെടുക്കുകയാണ്. അതാണ് അദ്ദേഹത്തിൽ കാണുന്ന ഏറ്റവും വലിയ ഒരു ഗുണം . നമുക്ക് ഒരു നേതാവുണ്ട് കാര്യക്ഷമമായ കാര്യങ്ങൾ കാണിച്ചു കൊടുക്കുന്ന ഒരു നേതാവുണ്ട് എന്നതിൽ കൂടുതൽ എന്താണ് വേണ്ടത് . അത് നമുക്ക് കിട്ടിയിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here