Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കമൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകൾ

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകൾ

-

ശ്രീകുമാർ ഉണ്ണിത്താൻ

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ്  സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ്  ഹോട്ടലിൽ അരങ്ങുറുബോൾ  അതിന് ഫൊക്കാനയുടെ   ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്  ലോക കേരള സഭയുടെ  മേഖലാ സമ്മേളനം നടത്തുന്നത്. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്ന വേദിയെ  ഫൊക്കാന സന്തോഷപൂർവ്വം സാഗതം ചെയ്യുകയാണ്.  പ്രവാസലോകത്തിന്റെ  പ്രശ്നങ്ങൾ  ഭരണകൂടത്തിന്റെ മുന്നിൽ എത്തിക്കാൻ കിട്ടുന്ന  ഒരു വേദിയെ  ഫൊക്കാന ഒരിക്കലും  തള്ളിപ്പറയില്ല. പ്രവാസികളുടെ ഉന്നമനമാണ്  ഫൊക്കാനയുടെ ലക്ഷ്യം.

അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തും എന്ന നിർദ്ദേശം വന്നോപ്പോൾ തന്നെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കേരളാ മന്ത്രിസഭയുമായി സംസാരിച്ചു ആ  നിർദ്ദേശം  പിൻവലിപ്പിക്കാൻ സാധിവച്ചു, അങ്ങനെ പ്രവാസികളുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ  ശ്രദ്ധയിൽ പെടുത്തുവാൻ എപ്പോഴും ശ്രമിക്കാറുണ്ട് .അതുപോലെ കേരളവികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും ഫൊക്കാന എന്നും ശ്രദ്ധിക്കാറുണ്ട്.

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ ആരും പണം നൽകേണ്ടതില്ല. രജിസ്ട്രേഷൻ പൂർണമായും  സൗജന്യമാണെന്ന്  നോര്‍ക്ക ഡയറക്ടര്‍ ഡോ.അനിരുദ്ധനും   ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയുടെ പ്രസിഡന്റ്   കെ.ജി.മന്മഥന്‍ നായരും  അറിയിച്ചു.  സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഇതിനകം പുരോഗമിച്ചുകൊണ്ടുരിക്കുന്നയും  അവർ അറിയിച്ചു. കേരളാ  ഗവൺമെന്റിനു ധനചെലവില്ലാതെ സ്പോൺസർ മാരിൽ നിന്നും ധനം സമാഹരിച്ചാണ്  ഇതിന്റെ ചെലവുകൾ നടത്തുന്നത്. അതുകൊണ്ട് തന്നെ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ഇതിന്റെ മുഖ്യ സ്പോൺസർ ആയി വരുകയും മേഖലാ സമ്മേളനത്തിന് എല്ലാ  സഹകരണവും ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

2018 ല്‍ രൂപീകരിച്ച ലോക കേരള സഭയുടെ സമ്മേളനങ്ങള്‍ 2018,2020,2022 വര്‍ഷങ്ങളില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു. ഇത് കൂടാതെ ആദ്യ റീജിയണല്‍  സമ്മേളനം ദുബായിലും യൂറോപ്യന്‍ രാജ്യങ്ങളുടെ റീജിയണല്‍ സമ്മേളനം ലണ്ടനിലും നടന്നിരുന്നു. യുഎസ്എ, കാനഡ, തെക്കനമേരിക്കന്‍ – കരീബിയന്‍ മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനമാണ് ന്യൂ യോർക്കിൽ  നടക്കുന്നത് .  മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍
എ.എന്‍ ഷംസിര്‍, ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ,നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയി തുടങ്ങി പ്രമുഖർ സമ്മേളനത്തില്‍ പങ്കെടുക്കും.

ലോക കേരള സഭയുടെ അമേരിന്‍ മേഖലാ സമ്മേളനത്തിന്  ഫൊക്കനയുടെ എല്ലാവിധ  ആശംസകളും  നേരുന്നതായി   ഫൊക്കാന  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ്  ജോർജ്, കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: