ജോസ് കണിയാലി

മിസ്സൂറി സിറ്റി (ടെക്‌സാസ്): കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ജോസ് കെ മാണി എം.പിയെ മിസ്സൂറി സിറ്റിമേയര്‍ റോബിന്‍ ഇലക്കാട്ട് പ്രശംസാഫലകം നല്‍കി ആദരിച്ചു. മിസ്സൂറി സിറ്റിയുടെ ചേംമ്പര്‍ ഹാളില്‍ നടന്ന ഹൃദ്യവും ഊഷ്മളവുമായ ചടങ്ങില്‍ നിരവധി പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു. സ്റ്റേറ്റ് റെപ്പ് റാന്‍ റെയ്‌നോള്‍ഡ്‌സ്, ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍ ആന്റണി മറൂലസ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെരീഫ് എറിക് ഫാഗന്‍,സിറ്റി മാനേജര്‍ (സി.ഇ.ഒ) ഏഞ്ചല്‍ ജോണ്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിറ്റി കൗണ്‍സില്‍ മെമ്പര്‍ ജെഫറി എല്‍.ബോണി ആയിരുന്നു എം സി. സ്റ്റേറ്റിന് വേണ്ടി റാന്‍ റെയ്‌നോള്‍സും കൗണ്ടിക്ക് വേണ്ടി ഷെറിഫ് എറിക് ഫാഗനും ജോസ് കെ മാണി എം പി ക്ക് പ്രശംസാഫലകം സമ്മാനിച്ചു. സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും മലയാളിയും കുറുമുള്ളൂര്‍ സ്വദേശിയുമായ മേയര്‍ റോബിന്‍ ഇലക്കാട്ട് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കെ.എം മാണി സാറിന്റെ പ്രവര്‍ത്തന ശൈലി എക്കാലവും ഒരു പ്രചോദനമായിരുന്നു എന്ന് പ്രസ്താവിച്ചു. കഴിഞ്ഞ ജനുവരി മാസത്തില്‍ നാട്ടില്‍ പോയപ്പോള്‍ ജോസ് കെ മാണിയെ നേരില്‍ കാണുവാനും പരിചയപ്പെടുവാനും സാധിച്ച കാര്യം മേയര്‍ റോബിന്‍ ഇലക്കാട്ട് അനുസ്മരിച്ചു. സൗമ്യനും മാന്യനുമായ ഒരു രാഷ്ട്രീയ നേതാവിനെയാണ് തനിക്ക് ജോസ് കെ മാണിയില്‍ കാണുവാന്‍ സാധിച്ചത്. മിസ്സൂറി സിറ്റിയിലേക്ക് ക്ഷണിച്ചെങ്കിലും, ഇത്രയും നേരത്തെ അദ്ദേഹം ഇവിടെ വന്നതില്‍ മിസ്സൂറി സിറ്റിക്ക് വേണ്ടി മേയര്‍ റോബിന്‍ ഇലക്കാട്ട് നന്ദി രേഖപ്പെടുത്തി.

പ്രതീകാത്മകമായി മിസ്സൂറി സിറ്റിയുടെ താക്കോല്‍ ആലേഖനം ചെയ്ത പ്രശംസാഫലകം മേയര്‍ റോബിന്‍ ഇലക്കാട്ട് ജോസ് കെ മാണിക്ക് സമ്മാനിച്ചു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന യുവതലമുറയുടെ പ്രതിനിധിയായി മിസ്സൂറി സിറ്റിയുടെ മേയര്‍ എന്ന നിലയില്‍ റോബിന്‍ ഇലക്കാട്ട് രണ്ടു പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി. റോബിന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് കേരള കോണ്‍ഗ്രസ് അനുഭാവിയാണെന്നുള്ളതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സന്തോഷകരമാണ്. ഇത്രയും ഭംഗിയായ രീതിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ച മേയര്‍ റോബിന്‍ ഇലക്കാട്ടിനും മിസൂറി സിറ്റിക്കും ചടങ്ങില്‍ പങ്കെടുത്ത അമേരിക്കന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മലയാളി സംഘടനാ പ്രവര്‍ത്തകര്‍ക്കും ജോസ് കെ മാണി നന്ദി അറിയിച്ചു.

കേരള എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, റെജി പാറക്കന്‍ (ഓസ്‌ട്രേലിയ), ബിജോമോന്‍ ചേന്നോത്ത് (ന്യൂസിലന്റ്), സിനു മുളയാനിക്കല്‍(കാനഡ), സൈമണ്‍ ആറുപറ (കോട്ടയം), ഫാ.ജോസഫ് മണപ്പുറം (ഹൂസ്റ്റണ്‍), ഹൂസ്റ്റണിലെ വിവിധ സംഘടനാപ്രതിനിധികളായ ജെയിംസ് തെക്കനാട്ട്, ജി.കെ.പിള്ള, ബേബി മണക്കുന്നേല്‍, പീറ്റര്‍ ചാഴിക്കാട്ട്, ജെയിംസ് കൂടല്‍,സണ്ണികാരിക്കല്‍, ജോര്‍ജ് കോലച്ചേരില്‍, സൈമണ്‍ വാളാച്ചേരില്‍, തോമസ് ചെറുകര, ഫ്രാന്‍സിസ് ചെറുകര, ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫിസര്‍ മനോജ് കുമാര്‍, ബബ്ലു ചാക്കോ,സൈമണ്‍ കൈതമറ്റം, ബിബി തെക്കനാട്ട് ,വിനോദ് വാസുദേവന്‍ ,അനില്‍ ആറന്മുള ,ജിജു കുളങ്ങര,ബാബു തോമസ്, സുനില്‍ കവുങ്ങുംപാറയില്‍, ജോമോന്‍ ഇടയാടിയില്‍, എബി തെക്കനാട്ട് ,സാബു കൂവക്കാട്ടില്‍,ടോണി മഠത്തിത്താഴെ,ബിജോ കറുകപ്പറമ്പില്‍,ജോജി ജോസഫ് ,ജോയ് എം.സാമുവേല്‍ ,സൈമണ്‍ ചെറുകര, അനി മഠത്തിത്താഴെ, ലക്ഷ്മി പീറ്റര്‍, അബ്രഹാം പറയംകാലായില്‍, തോമസ് വെട്ടിക്കല്‍, ജോസ് കുര്യന്‍ ഇഞ്ചനാട്ടില്‍,തുടങ്ങിയ നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here