ന്യൂ യോർക്കിൽവച്ച് നടത്താനുദ്ദേശ്ശിക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കാൻ ഐഒസി കേരള ഘടകം നാഷണൽ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ കാലങ്ങളിൽ നടന്ന സമ്മേളനങ്ങളിലെ തീരുമാനങ്ങൾ ഇന്നും വെറും ജലരേഖയായി നിലനിൽക്കുകയാണലോ. ഇതിന്റെ പേരിൽ കാലിയായ ഖജനാവിലെ പണം മന്ത്രിമാരുടെയും അവരുടെ അനുയായികളുടെയും യാത്രാപ്പടിയായും കൊട്ടാരങ്ങളിലെ താമസങ്ങളിലൂടെയും ധൂർത്തടിക്കപെടുകയാണ്. അതോടൊപ്പം രാജാക്കന്മാരായി നടിക്കുന്ന നേതാക്കളുടെയും പ്രഭുക്കളുടെയും അടുത്തിരിക്കാനും അകലെ നിന്ന് കാണാനും സമാനതകളില്ലാത്ത തുകകൾ ഭാരവാഹികൾ പിരിച്ചെടുക്കുന്നു.
നികുതി പിരിവു കൊണ്ട് വറുതി മുട്ടിക്കുന്ന പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതിനൊപ്പം കോടികൾ പിരിച്ചു വയ്ക്കുകയും ചെയ്തുകൊണ്ട് അമേരിക്കൻ മലയാളികളെ വഞ്ചിക്കുവാൻ കുറെ ശൂദ്ര ജീവികൾ ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്നതും അക്ഷന്തവ്യമാണ്. കാലകാലങ്ങളിൽ ഈ പ്രസ്ഥാനം എടുത്ത തീരുമാനങ്ങൾ ഒന്നും ഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നത് കേരള ജനത ഖേദപൂർവ്വം അനുസ്മരിക്കട്ടെ.
ഇതുപോലുള്ള തട്ടിപ്പുകാർക്കൊപ്പം നിന്നുകൊണ്ട് കേരളത്തെയും കേരള ജനതയേയും വഞ്ചിക്കുവാൻ കൂട്ടുനിൽക്കരുതെന്ന കെപിസിസി തീരുമാനത്തെ ഞ്ങ്ങൾ സ്വാഗതം ചെയുന്നു. അതുകൊണ്ടു വഞ്ചിതരാകാതിരിക്കാനും ഈ തട്ടിപ്പിന്റെ കളങ്കിത രക്തം പുരളാതിരിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദർശങ്ങൾക്ക് കളങ്കം പറ്റാതിരിക്കാനും ഐ ഓ സി യുടെ പ്രവർത്തകർ ആരും ഈ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ഐഒസി കേരളക്ക് വേണ്ടി ചെയർമാൻ തോമസ് മാത്യു അഭ്യർത്ഥിച്ചു.