തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യാ സുരക്ഷാ സൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനമാണ് കേരളം സ്വന്തമാക്കിയത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാമതെത്തുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ഒന്നാം സ്ഥാനമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.

മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലത്ത് 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. ഈ തവണ മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചതോടെ കേരളം ഒന്നാമത്തെത്തുകയായിരുന്നു. നേട്ടത്തില്‍ ഭക്ഷ്യാ സുരക്ഷയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here