കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രൈ​സ്ത​വ​ര്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നു​മെ​തി​രാ​യ ഗു​ഢ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ജ​ന​സാ​ഗ​രം ഒ​ഴു​കി​യെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം എ​ന്നീ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​ചേ​ർ​ന്ന​ത്.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​ൻ വ​ഴി പേ​ട്ട​ക്ക​വ​ല​യി​ൽ എ​ത്തി അ​ക്ക​ര​പ്പ​ള്ളി റോ​ഡി​ലൂ​ടെ പു​തി​യ പാ​ല​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ണ് സ​മ്മേ​ള​ന ന​ഗ​ര​യി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച അ​മ​ൽ​ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ശ്ര​ദ്ധ സ​തീ​ഷി​നെ അ​നു​സ്മ​രി​ച്ചു​ള്ള പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്.

ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള വി​കാ​ര​മാ​ണ് റാ​ലി​യി​ൽ ഉ​യ​ർ​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സ​മൂ​ഹ​ത്തി​ൽ ഒ​രു​ങ്ങ​ണ​മെ​ന്നും സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ ചെ​റു​ക്ക​പ്പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

ഒ​രു സ​മൂ​ഹ​ത്തെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യും അ​വ​രെ പി​ന്തു​ട​ര്‍​ന്ന് ത​ക​ര്‍​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ രീ​തി​യ​ല്ല. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളെ മാ​നി​ച്ച് ബ​ഹു​സ്വ​ര​ത​യെ അം​ഗീ​ക​രി​ച്ച് ഓ​രോ പൗ​ര​നും ജീ​വി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ഉ​യ​ർ​ന്നു കേ​ട്ട​ത്.

സ​മൂ​ഹ​ത്തി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​യും വി​ശ്വാ​സ​ത്തി​നും ധാ​ര്‍​മി​ക​ത​യ്ക്കും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ആ​ർ​ജ​വ​ത്തോ​ടെ നേ​രി​ടു​മെ​ന്ന പ്ര​തി​ജ്ഞ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ല്‍ ചൊ​ല്ലി​ക്കൊ​ടു​ത്തു. 

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ല്‍, യു​വ​ദീ​പ​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​നു പു​തു​ശേ​രി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡെ​ന്നി കൈ​പ്പ​നാ​നി, രാ​ജേ​ഷ് ജോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​താ​ക കൈ​മാ​റി.

ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ണ്ട് സാം ​ഓ​ട​യ്ക്ക​ല്‍, രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​നു പു​ന്ന​യ്ക്ക​ല്‍, പെ​രു​വ​ന്താ​നം ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് ബെ​ന്നി എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്കി.

റാ​ലി​യി​ൽ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള വി​ശ്വാ​സി​ക​ള്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്രാ​യി​ല്‍, അ​രു​ണ്‍ ആ​ക്കാ​ട്ട്, സി​നി ജി​ബു നീ​റ​ണാ​കു​ന്നേ​ല്‍, മ​നോ​ജ് ക​ല്ലു​ക​ളം, ജോ​സ്മി മ​ണി​മ​ല, അ​ല​ന്‍ കാ​ര​ക്കാ​ട്ട്, ഫാ.​മാ​ത്യു പാ​ല​ക്കു​ടി, ഫാ. ​വ​ര്‍​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

LEAVE A REPLY

Please enter your comment!
Please enter your name here