കൊച്ചി: വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രശസ്ത നടിയും ദേശീയ ബാസ്കറ്റ്ബോൾ താരവുമായ പ്രാചിക തെഹ്ലാൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, സിഒഒ ഡോ. അനൂപ് നമ്പ്യാർ, ഡോ. എച്ച്. രമേഷ്, ഡോ. വി.പി. ഗംഗാധരൻ, ഡോ. റോയ് ജെ. മുക്കട തുടങ്ങിയവർ  സന്നിഹിതരായി. തുടർന്ന് ജീവനക്കാരുടെ കലാപരിപാടികൾ നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here