
വയനാട് അരിമുളയില്‍ ഗൃഹനാഥന്‍റെ ആത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോള്‍ ‘നല്ല തമാശ’ എന്നായിരുന്നു മറുപടി. ലോണ്‍ ആപ് ഭീഷണി സംശയിക്കുന്ന സന്ദേശങ്ങളുടെ പകര്‍പ്പ് ലഭിച്ചു.