കട്ടപ്പന:കുമളി മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 503ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റ് കേരള തമിഴ്നാട് അതിർത്തിയിൽ വച്ച് തമിഴ്നാട് പോലീസ് പിടികൂടി. സ്വർണ്ണവുമായി വന്ന മധുര സ്വദേശി ഗണേശനെ കസ്റ്റഡിയിലെടുത്തു. രാത്രി കുമളി അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കേരളത്തിൽ നിന്നും ചെക്ക് പോസ്റ്റ് കടന്ന് ഗണേശൻ എത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ കെട്ടിവെച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കോട്ടയത്തു നിന്നും മധുരയിലേക്ക് കൊണ്ടുപോവുകയാണെന്ന് ഇയാൾ പറഞ്ഞു. രേഖകൾ ഒന്നുമില്ലാത്തതിനാൽ സ്വർണ്ണവും ഗണേശനേയും ആദായ നികുതി വകുപ്പിന് കൈമാറി. സംഭവം സംബന്ധിച്ച് ആദായം നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 27 ലക്ഷത്തോളം വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here