
കേരളത്തിന്‍റെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂരിലുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. പാത്രത്തിലെ ചോറില്‍ ഒരുകറുത്തവറ്റ് കണ്ടാല്‍ ചോറാകെ മോശമാണെന്ന് പറയുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പാത്രത്തിലെ ചോറിലാകെ കറുത്തവറ്റാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കൊള്ളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകുടെ കണ്ണീരുകാണുന്നില്ല. കള്ളനാണയങ്ങളെ പുറത്താക്കി സഹകരണ മേഖലയെ ശുദ്ധീകരിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.