
പുനരധിവാസ പട്ടികയില്‍ ഇടം പിടിച്ചതിന്‍റെ പേരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ് വയനാട്ടിലെ വനഗ്രാമങ്ങളിലുള്ളവര്‍ക്ക്. വ്യക്തിഗത ആനുകൂല്യങ്ങള്‍ മാത്രമല്ല, തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാന്‍പോലും ആരും തയാറാകുന്നില്ല. പത്തുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക വാങ്ങി ഇനി കാടിറങ്ങാന്‍ തയാറല്ലെന്നാണ് ഇവര്‍ പറയുന്നത്
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പുനരധിവാസ പദ്ധതി നടപ്പാകാതെ പോകാന്‍ കാരണം. അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാകട്ടെ ആദിവാസികളും അല്ലാത്തവരുമായ ഗ്രാമവാസികള്‍. പത്ത് വര്‍ഷം മുന്‍പ് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വാങ്ങി വനഗ്രാമങ്ങള്‍ വിടാന്‍ തയാറല്ലെന്നും ഇവര്‍ ഉറപ്പിച്ചുപറയുന്നു. കാലാനുസൃത്യമായ മാറ്റം വരുത്താതെ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഗ്രാമവാസികള്‍ പറയുമ്പോള്‍ ഇതിന് സര്‍ക്കാര്‍ തയാറാകുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.