
കൊച്ചി: എന്റെ സംരംഭം ബിസിനസ്സ് മാഗസിനും സംരഭക സംഘടനയായ ഫെഡറേഷന്‍ ഓഫ് ബിസിനസ് ഓര്‍ഗനൈസേഷനും (എഫ്ബിഒ) ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച യെസ് 2023, ഫിഷറീസ്-സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. എഫ്ബിഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അനസ് മനാറ, എന്റെ സംരംഭം മാനേജിങ് ഡയറക്ടര്‍ രങ്കു കെ.എച്ച്, ജോഹര്‍ (സില്‍ക്കി) എന്നിവര്‍ പ്രസംഗിച്ചു.
എന്റെ സംരംഭം സിഇഒ അന്ന സൂസന്‍ നയിച്ച പാനല്‍ ചര്‍ച്ചയില്‍ മധുഭാസ്‌കര്‍ (ബിസിനസ് സ്ട്രാറ്റജിസ്റ്റ് ), രാകേഷ് മേനോന്‍ (പ്രിവ്യു), ടി.പി മഹേഷ് (കല്യാണ്‍ ഗ്രൂപ്പ്), ഷിജോ കെ. തോമസ് (ഓക്‌സിജന്‍), അബ്ദുല്‍ റസാഖ് (വികെസി), മാത്യു ജോസഫ് (ഫ്രഷ് ടു ഹോം), ജോതിഷ് കുമാര്‍ (ലൂക്കര്‍) എന്നിവര്‍ പങ്കെടുത്തു. സംരംഭക മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പുരസ്‌കാരത്തിനര്‍ഹരായവര്‍: സികെപി മുജേഷ് (ഇന്നവേറ്റീവ് ഫോം വര്‍ക്‌സ്, ബ്രാന്‍ഡ് എസ്എഎഫ്എഫ്ഇ സിസ്റ്റംസ്), സല്‍മാന്‍ ഫാരിസ് (മോസ്റ്റ് ട്രസ്റ്റഡ് ബില്‍ഡ് വെയര്‍ ബ്രാന്റ് ഓഫ് ദ ഇയര്‍ – ക്യൂട്ടോ വെയര്‍), നീതു ബോബന്‍ (ട്രസ്റ്റഡ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ദ ഇയര്‍-നീതൂസ് അക്കാദമി), ഫസല്‍ റഹ്‌മാന്‍-നീന ആസാദ് (ട്രസ്റ്റഡ് എഡ്യൂക്കേഷണല്‍ ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ -ബ്ലിറ്റ്‌സ് അക്കാദമി), അന്‍സി ഫൈസല്‍ (ഹെര്‍ബല്‍ കോസ്മറ്റിക്‌സ് ബ്രാന്റ് -ഉമ്മച്ചീസ് നാച്വുറല്‍ കെയര്‍), രാജേഷ് മാത്യു (ബെസ്റ്റ് ഇവന്റ് വെന്യു-ഗ്രാന്റ് അരീന കണ്‍വന്‍ഷന്‍ സെന്റര്‍), അരുണ്‍ കെ. മുരളി (ബെസ്റ്റ് ട്രേഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട്-ട്രേഡ്മാക്‌സ് അക്കാദമി), റോയ് പോള്‍ (എക്‌സലന്‍സ് ഇന്‍ ദ കാറ്റഗറി ഓഫ് അയണ്‍ ആന്‍ഡ് റൂഫിങ്-റോയല്‍ മെറ്റല്ലോയിഡ്സ് ), കുല്‍ദീപ് കൃഷ്ണ (മാസ്റ്റര്‍ ഓഫ് ടാറ്റൂ ആര്‍ട്ടിസ്റ്റ്-ദ ഡീപ്പിങ്ക് ടാറ്റൂസ്), ദീപ്തി ജോണ്‍ തരകന്‍ (ബെസ്റ്റ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ ബ്രാന്‍ഡ്-മസാക്കോ ഗ്ലോബല്‍),
മേഴ്‌സി എഡ്വിന്‍ (ദ ഫാഷന്‍ ടെന്റ് സെറ്റര്‍-മരിയന്‍ ബോട്ടീക് ), ഡോ. പ്രണവ് രാജഗോപാല്‍ (യങ് എന്റര്‍പ്രണറര്‍- കേള്‍സ് ആന്റ് കര്‍വ്‌സ് കോസ്മറ്റിക് ഹോസ്പിറ്റല്‍), ആര്‍ച്ച ഉണ്ണി (വുമണ്‍ എന്റര്‍പ്രണറര്‍-പകല്‍ പ്രൊഡക്ഷന്‍സ് ആന്റ് എന്റര്‍റ്റെയ്ന്‍ മെന്റ്‌സ്), ലിസി ബിജു (ബിസിനസ് ഇന്നവേഷന്‍ പയനീര്‍-കോറല്‍ എക്‌സ്‌പോര്‍ട്‌സ് ആന്റ് ക്യാപ്റ്റന്‍ ഫ്രഷ്), നിക്കാഷ് കെ.വി (ബെസ്റ്റ് കാര്‍ ഡിറ്റെയ്‌ലിങ്-സെറാമിക് പ്രോ കോഴിക്കോട്), സി. മുഹമ്മദ് ഷാജര്‍-മുസ്തഫ കെ.യു (ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ്, അഗ്വ), ഡോ. കെ. വര്‍ഗീസ് ജോര്‍ജ് (മോസ്റ്റ് പോപ്പുലര്‍ സ്‌പൈസ് ബ്രാന്‍ഡ്-ക്വാളിറ്റി ഫുഡ് പ്രൊഡക്റ്റ് ഇന്‍ഡസ്ട്രീസ്), 916 (ബെസ്റ്റ് പ്യൂരിറ്റി ബ്രാന്റ്), മിന്നാ ജോസ് (വുമണ്‍ ഐക്കണ്‍-ദ ഡോട്ട്‌സ്), ഇക്കാന ബൈ (ബെസ്റ്റ് ഫിനാന്‍ഷ്യല്‍ സ്റ്റാര്‍ട്ടപ്പ്), കെ. മുനവീര്‍ (ബെസ്റ്റ് വാട്ടര്‍പ്രൂഫിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ്-ഡാംഷുവര്‍), രതീഷ് ആര്‍ നാഥ് (ബിസിനസ്മാന്‍ ഓഫ് ദ ഇയര്‍-പാരഡൈസ് ഹോളിഡെയ്‌സ്), രമിത്ത് ശശിധരന്‍ (ബെസ്റ്റ് ഇവന്റ് പ്ലാനര്‍-ഗോ ക്രാഫ്റ്റ് ഇവന്റ്‌സ്), ഇ ആര്‍ അഹിനസ് എച്ച് (എഡ്യൂക്കേഷണല്‍ എന്‍ട്രര്‍പ്രണര്‍-എംജിഎം ഗ്രൂപ്പ് ഓഫ് കോളജസ്).